Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധനവില കൂടും
ദുബൈ: രാജ്യത്ത് ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില വിലയിരുത്തി യു.എ.ഇ ഇന്ധനവില കമ്മിറ്റിയാണ് ഓരോ മാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് മൂന്നു ദിർഹമാണ് വില. ജൂണിൽ ഇത് 2.95 ദിർഹമായിരുന്നു. ജൂണിൽ 2.84 ദിർഹമായിരുന്ന സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 2.89 ദിർഹമായി വർധിക്കും. ഇ-പ്ലസ് പെട്രോളിന് 2.81 ദിർഹമാണ് ലിറ്റർ വില. ജൂണിൽ 2.76 ദിർഹമായിരുന്നു. ജൂണിൽ ലിറ്ററിന് 2.68 ദിർഹമായിരുന്ന ഡീസൽ വില 2.76 ദിർഹമായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.