Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധനവില പുതുക്കി; ഡീസലിന് 12 ഫിൽസ് കുറഞ്ഞു
ദുബൈ: രാജ്യത്ത് സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ആഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ ലിറ്ററിന് ഒരു ഫിൽസ് കൂടിയപ്പോൾ ഡീസലിന് 12 ഫിൽസ് കുറഞ്ഞു. ഞായറാഴ്ച അർധരാത്രി മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. സൂപ്പർ 98 പെട്രോളിന് 2.70 ദിർഹമാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഇത് 2.69 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ വില 2.57 ദിർഹമിൽ നിന്ന് 2.58 ദിർഹമായി.
ഇപ്ലസ് വിഭാഗം പെട്രോളിന് 2.51 ദിർഹമാണ്. കഴിഞ്ഞ മാസം ഇത് 2.50 ദിർഹമായിരുന്നു. കഴിഞ്ഞമാസം 2.78 ദിർഹമായിരുന്ന ഡീസൽ വില 12 ഫിൽസ് കുറഞ്ഞ് 2.66 ദിർഹമിലെത്തി. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി യു.എ.ഇയിലെ ഇന്ധന വില നിർണയ സമിതിയാണ് ഓരോ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. പുതുക്കിയ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓരോ എമിറേറ്റിലും ടാക്സി നിരക്കുകളിലും മാറ്റം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.