വർണാഭമായി കൈരളി ഖോർഫക്കാന്‍റെ ഓണാഘോഷം

ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റിന്‍റെ ഓണാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, സാംസ്കാരിക സമ്മേളനം, തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

സാംസ്കാരിക സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. കൈരളി ഖോർഫക്കാൻ പ്രസിഡന്‍റ് റാംസൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.

ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് വിൽസൺ പട്ടാഴി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് ബിനോയ്, കൈരളി സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, സെൻട്രൽ കമ്മിറ്റി ജോ. സെക്രട്ടറി സതീഷ് ഓമല്ലൂർ എന്നിവർ സംസാരിച്ചു.

തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് വാസിം, നഫീസത്ത് അഷ്റഫ്, ഹനീന സുൽഫിക്കർ, നിബിൻ കൂടനാണിക്കൽ മാത്യു, അൽഫിയ ഷമീർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ, കൈരളി മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. സുകുമാരൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് രക്ഷാധികാരി മുരളീധരൻ, കൈരളി വനിതാ കൺവീനർ ഗോപിക അജയ്, കൈരളി സെൻട്രൽ കമ്മിറ്റി അംഗം ഹഫിസ് ബഷീർ എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കൈരളി സെക്രട്ടറി സുനിൽ ചെമ്പള്ളിയിൽ നന്ദി പറഞ്ഞു.

Tags:    
News Summary - Vibrant Onam Celebrations in Khorfakkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.