ആരോഗ്യത്തോടെ കൂടുതൽ കാലം; ദുബൈയിൽ പുതിയ ലോങ്ജിവിറ്റി അതോറിറ്റിക്ക് അംഗീകാരം

ദുബൈ: ദുബൈ നഗരത്തെ ദീർഘായുസിന്‍റെ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് പദ്ധതികൾ വരുന്നു. ഇതിനായി രൂപീകരിച്ച ദുബൈ ലോങ്ജിവിറ്റി അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ അംഗീകാരം നൽകി.ആരോഗ്യത്തോടെയുള്ള ദീർഘായുസ്, വെല്‍നസ്, ഏറ്റവും മുന്തിയ ആരോഗ്യ പരിരക്ഷ എന്നിവ ലക്ഷ്യമിടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പ്രത്യേക റഗുലേറ്ററി അതോറിറ്റിയാണ് ദുബൈ ലോങ്ജിവിറ്റി അതോറിറ്റി. ദീര്‍ഘായുസ് ഉറപ്പാക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങള്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ഔഷധങ്ങളുടെയും സാങ്കേതികവിദ്യയുടേും ഉൽപാദനം എന്നിവയിലൂടെ ദുബൈയെ ലോങ്ജിവിറ്റി ആഗോള ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യം.

ദുബൈ നിവാസികളുടെ ആയുർദൈർഘ്യവും, ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം അടുത്ത വർഷത്തിനകം 3,500 കോടിയിലധികം ദിര്‍ഹത്തിന്റെ വരുമാനം കൂടി ദുബൈയിലേക്ക് കൊണ്ടുവരാൻ അതോറിറ്റി പദ്ധതിയിടുന്നു.വര്‍ഷം 31 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ചയാണ് ഈ പദ്ധതികളിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. അതോറിറ്റിയുടെ ആദ്യ ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ശൈഖ് ഹംദാന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന ബജറ്റും അഗീകരിച്ചു. ഫെഡറല്‍ അതോറിറ്റികൾ, മറ്റ് പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവയുമായ സഹകരിച്ചായിരിക്കും അതോറിറ്റി പ്രവര്‍ത്തിക്കുക.

Tags:    
News Summary - Dubai's New Longevity Hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.