Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധന വില വർധിച്ചു
ദുബൈ: യു.എ.ഇയിൽ ഫെബ്രുവരിയിൽ ഇന്ധന വില വർധിച്ചു. സൂപ്പർ പെട്രോൾ ലിറ്ററിന് 27 ഫിൽസാണ് വർധിച്ചത്. 2.78 ദിർഹമായിരുന്ന സൂപ്പർ പെട്രോൾ നിരക്ക് 3.05 ദിർഹമായി ഉയർന്നു. സ്പെഷൽ 95 പെട്രോൾ നിരക്ക് 2.67 ദിർഹമിൽനിന്ന് 2.93 ദിർഹമായി വർധിച്ചു. 26 ഫിൽസിന്റെ വർധന.
ഇ-പ്ലസ് പെട്രോൾ നിരക്ക് 2.59 ദിർഹമിൽനിന്ന് 2.86 ദിർഹമായി ഉയർന്നു. ഡീസൽ വില ഒമ്പത് ഫിൽസാണ് വർധിച്ചത്. 3.29 ദിർഹമായിരുന്നത് 3.38 ദിർഹമായി.കഴിഞ്ഞ മാസങ്ങളിലായി ഇന്ധനവില കുറയുന്നതായിരുന്നു ട്രെൻഡ്. ഈ മാസം ഇന്ധന വില വർധിക്കുന്നതോടെ ടാക്സി നിരക്കും കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.