Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധനവില വീണ്ടും കുറഞ്ഞു
ദുബൈ: യു.എ.ഇയിൽ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ നിരക്ക് വീണ്ടും കുറഞ്ഞു. പെട്രോൾ ലിറ്ററിന് എട്ട് ഫിൽസ് വരെയും ഡീസൽ ലിറ്ററിന് 23 ഫിൽസ് വരെയുമാണ് കുറഞ്ഞത്. ഇപ്ലസ് പെട്രോളിനാണ് എട്ട് ഫിൽസ് കുറയുക. സ്പെഷൽ, സൂപ്പർ പെട്രോളുകൾക്ക് ലിറ്ററിന് ഏഴ് ഫിൽസാണ് കുറയുന്നത്.
സൂപ്പർ പെട്രോളിന്റെ വില 3.30 ദിർഹമിൽനിന്ന് 2.96 ദിർഹമായും സ്പെഷൽ പെട്രോളിന് 2.92 ദിർഹമിൽനിന്ന് 2.85 ദിർഹമായും കുറഞ്ഞു. ഇപ്ലസിന്റെ നിരക്ക് 2.85 ദിർഹമിൽനിന്ന് 2.77 ദിർഹമായാണ് കുറച്ചത്. ഡീസലിന് 23 ഫിൽസ് കുറയുമ്പോൾ 3.42 ദിർഹം എന്ന നിരക്ക് 3.19 ദിർഹമായി കുറഞ്ഞു.
ഇന്ധനവില നിർണയ സമിതിയാണ് ഡിസംബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.