Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധന വില നാളെ മുതൽ കുതിച്ചുയരും
ദുബൈ: യു.എ.ഇയിൽ ചൊവ്വാഴ്ച മുതൽ ഇന്ധന വിലയിൽ വൻ കുതിപ്പുണ്ടാകും. യുക്രെയ്ന് നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.
ചരിത്രത്തിൽ ആദ്യമായി പെട്രോൾ ലിറ്ററിന് മൂന്ന് ദിർഹമിന് (60 രൂപ) മുകളിലേക്കെത്തും. സൂപ്പറിന് 3.23 ദിർഹമും സ്പെഷ്യലിന് 3.12 ദിർഹമുമാണ് പുതിയ നിരക്ക്. നിലവിൽ യഥാക്രമം 2.94, 2.82 ദിർഹം വീതമാണ് നിരക്ക്. 2.88 ദിർഹമായിരുന്ന ഡീസർ വില 3.19 ദിർഹമിലേക്ക് മാറും.
പുതിയ ഇന്ധന വില ഇങ്ങനെ:
സൂപ്പർ പെട്രോൾ- 3.23 ദിർഹം (നിലവിൽ 2.94 ദിർഹം)
സ്പെഷ്യൽ പെട്രോൾ - 3.12 ദിർഹം (നിലവിൽ 2.82 ദിർഹം)
ഇ പ്ലസ് പെട്രോൾ - 3.05 ദിർഹം (നിലവിൽ 2.75 ദിർഹം)
ഡീസൽ - 3.19 ദിർഹം (നിലവിൽ 2.88 ദിർഹം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.