Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു; പെട്രോളിന് 20 ഫിൽസും ഡീസലിന് 19ഫിൽസും കുറഞ്ഞു
ദുബൈ: ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ പെട്രോളിനും ഡീസലിനും ആശ്വസ നിരക്ക്. പെട്രോളിന് 20 ഫിൽസും ഡീസലിന് 19ഫിൽസുമാണ് കുറഞ്ഞിരിക്കുന്നത്. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നു മാസത്തെ വർധനവിന് ശേഷമാണ് പെട്രോളിന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.34 ദിർഹമായിരുന്നത് ഇതോടെ 3.14ഫിൽസായി. കഴിഞ്ഞ മാസം 3.22 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.02ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.95 ദിർഹമായാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഇതിന് 3.15 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.07 ദിർഹമായിരുന്നത് 2.88 ദിർഹമായാണ് കുറഞ്ഞിരിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.