എഫ്.എസ്.എസ് ഗ്ലോബൽ മീറ്റിൽ പങ്കെടുത്തവർ
ദുബൈ: കോഴിക്കോട് ഫാറൂഖ് കോളജിലെ എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർഥികളും അധ്യാപകരും ചേർന്ന് രൂപവത്കരിച്ച ഫൗണ്ടേഷൻ ഫോർ സോഷ്യൽ സർവിസ്(എഫ്.എസ്.എസ്) പ്രവർത്തകർ സന്ദർശനത്തിന് ദുബൈയിലെത്തി.എഫ്.എസ്.എസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘത്തിന് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ‘ഫോസ’ ദുബൈയുടെ ആഭിമുഖ്യത്തിൽ ദുബൈ റിവാക് അൽ ഔഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരണം നൽകി.
പരിപാടിയിൽ എഫ്.എസ്.എസ് ഗ്ലോബൽ മീറ്റും സംഘടിപ്പിച്ചു. യു.എ.ഇയിലെ പ്രമുഖ സന്നദ്ധ സംഘടന പ്രതിനിധിയായ ഖാലിദ് ജുനൈബി മുഖ്യാതിഥിയായി. എഫ്.എസ്.എസ് പ്രസിഡന്റും മനോരോഗ വിദഗ്ധനുമായ ഡോ. അനീസ് അലി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. എൻ.പി ഹാഫിസ് മുഹമ്മദ്, പ്രഫ. കെ.വി ഉമർ ഫാറൂഖ് എന്നിവർ സദസ്സുമായി സംവദിച്ചു.
‘ഫോസ’ ദുബൈ പ്രസിഡന്റ് എം. മുഹമ്മദ് അലി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജലീൽ മഷൂർ തങ്ങൾ സ്വാഗതവും അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു. എം.സി.എ. നാസർ, അബ്ദുൽ ലത്തീഫ്, കുഞ്ഞാമു, ഹാരിസ്, കൃഷ്ണൻ, മനോജ്കുമാർ, അഡ്വ. ഇക്ബാൽ, നൗഫൽ, സലാം കല്ലായ്, റഷീദ്, ഡോ. ഷീലുജാസ്, റഹീന, അഞ്ജന, ലിസമോൾ, ഫാത്തിമ, സുബൈദ, സോണിയ തുടങ്ങിയവർ നേതൃത്വം നൽകി. അബു സാലി (പി.എം ഇൻസ്റ്റിറ്റ്യൂട്ട്) ആശംസ നേർന്നു. റാഷിദ് കിഴക്കയിൽ, റാബിയ ഹുസൈൻ, സജ്ജാദ് സി.വി, ഉനൈസ് എം.എം, നിയാസ് മോങ്ങം, ഫാരിസ് സി.ടി, കബീർ വയനാട്, സഹീർ പി.കെ (ഗോൾഡൻ), സമീൽ സലാം, റീന സലിം, റജീന ഗഫൂർ, ഷീബ നാസർ, റമീസ, അനീസ് ചുക്കൻ, ഷാഫീഖ അനീസ്, ഫത്താഹ് റഹ്മാൻ തുടങ്ങിയവർ അതിഥികൾക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.