???? ???????????????? ??????????????? ????????? ??????????? ??????????? ????? ??????????? ????????????? ???????? ????????????????

കൂട്ടായ്മകള്‍ സ്നേഹം ചൊരിയട്ടെ -ഒൗസേപ്പച്ചന്‍

റാസല്‍ഖൈമ: പരസ്പരം സ്നേഹം ചൊരിയുന്നതായിരിക്കണം കൂട്ടായ്മകളെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഒൗസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു. റാസല്‍ഖൈമയുടെ യുവകലാസാഹിതിയുടെ വാര്‍ഷികാഘോഷമായ ‘ഹൃദയരാഗങ്ങള്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹം പങ്കുവെക്കുന്നതിലൂടെ മാത്രമേ സന്തോഷകരമായ സമൂഹസൃഷ്ടി സാധ്യമാകൂവെന്നും അദ്ദേഹം തുടര്‍ന്നു. 
സേവന മേഖലയും പണാധിപത്യത്തിന് കീടങ്ങിയിരിക്കുകയാണെന്ന് റാക് കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് കൊണ്ട് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു. ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനമാണ് യുവകലാസാഹിതിയുടേതെന്നും അര്‍ഹരായവരെ സമൂഹമധ്യത്തില്‍ ഉയര്‍ത്തികാണിക്കുന്നതാണ് ഈ വേദിയെന്നും അദ്ദേഹം തുടര്‍ന്നു. 
റാക് യുവകലാ സാഹിതി പ്രസിഡന്‍റ് കെ. രഘുനന്ദനന്‍ അധ്യക്ഷത വഹിച്ചു. ഒൗസേപ്പച്ചനും സംഘവും നയിച്ച ഗാന വിരുന്നും കലാഭവന്‍ സുധിയുടെ ഹാസ്യ പരിപാടിയും അരങ്ങേറി. യുവകലാ സാഹിതി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഡോ. അരവിന്ദാക്ഷ മേനോന്‍ (കാരുണ്യ മിത്ര), ജെന്നി ആന്‍റണി (ഗ്ളോബല്‍ ബിസിനസ് യൂത്ത് ഐക്കണ്‍), വിനോദ് അല്‍മഹ (പ്രവാസി മിത്ര), ജാഫറുദ്ദീന്‍ (സേവന മുദ്ര), ആയിഷ നൗഷാദ്ഖാന്‍ (കായികം), സാന്ദ്ര രാജന്‍ (കല) എന്നിവര്‍ ഒൗസേപ്പച്ചനില്‍ നിന്ന് ഏറ്റുവാങ്ങി. പുരസ്ക്കാര ജേതാക്കളെ പ്രിയനന്ദന്‍ പൊന്നാടയണിയിച്ചു. 40 വര്‍ഷത്തോളമായി ഗള്‍ഫ് ജീവിതം തുടരുന്ന സുദേവന്‍ ഇമ്പ, മുഹമ്മദ് ഷരീഫ് എന്നിവരെ ആദരിച്ചു. നസീര്‍ ചെന്ത്രാപ്പിന്നി റിപ്പോര്‍ട്ടവതരിപ്പിച്ചു. അഡ്വ. നജ്മുദ്ദീന്‍ സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് വെള്ളൂര്‍ നന്ദിയും പറഞ്ഞു. 
Tags:    
News Summary - Frendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.