Posted On
date_range Updated On
date_range പുതുവർഷദിനത്തിൽ സൗജന്യ പാർക്കിംഗ്
ദുബൈ: പുതുവർഷം പ്രമാണിച്ച് ജനുവരി ഒന്നിന് വിവിധയിടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിച്ചു. ദുബൈയിലെ മൾട്ടിലവൽ പാർക്കിംഗ് ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിലും സൗജന്യമായി വാഹനങ്ങൾ നിർത്തിയിടാം.
ഷാർജ: സിറ്റി മുനിസിപ്പാലിറ്റി - പുതുവത്സര ദിനത്തിൽ ഷാർജ നഗരത്തിലുടനീളം സൗജന്യ പൊതു പാർക്കിങ് പ്രഖ്യാപിച്ചു. പാർക്കിങുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പരസ്യപ്പെടുത്തുന്ന ബോർഡുകളുടെ അവസാന ഭാഗത്ത് നീല കളറുകളിൽ മുന്നറിയിപ്പുണ്ടെങ്കിൽ ആ ഭാഗത്ത് പാർക്കിങ് സൗജന്യമായിരിക്കില്ല. മറ്റ് എല്ലാ പ്രദേശങ്ങളിലും സൗജന്യമായിരിക്കുമെന്ന് നഗരസഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.