ഖസര്‍ അല്‍ വതന്‍ ലൈബ്രറി
അബൂദബി: യു.എ.ഇ നിവാസികള്‍ക്കും പൗരന്മാര്ക്കുമായി സൗജന്യ അംഗത്വം അനുവദിച്ച് അബൂദബി അറബിക് ഭാഷാകേന്ദ്രത്തിന്റെ ഭാഗമായുള്ള ഖസര്‍ അല്‍ വത്തന്‍ ലൈബ്രറി. വിജ്ഞാന സമ്പത്തിന്റെ ആനുകൂല്യം കൂടുതല്‍ വായനക്കാരിലേക്കും പഠിതാക്കളിലേക്കും സന്ദര്ശകരിലേക്കും പകരുകയാണ് ഇതിലൂടെ ലൈബ്രറി അധികൃതര്‍ ലക്ഷ്യമിടുന്നത്. അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലൈബ്രറി അംഗത്വം നേടാം.
അബൂദബിയുടെ സാംസ്കാരിക യാത്രകളുടെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളും അപൂര്‍വമായ കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും അടക്കമുള്ള വിപുലശേഖരങ്ങളാണ് ഖസര്‍ അല്‍ വതന്‍ ലൈബ്രറിയിലുള്ളത്. ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഓരോ വര്‍ഷവും ലൈബ്രറി സന്ദര്‍ശിക്കാറുള്ളത്. 2024ന്റെ ആദ്യ പകുതിയില്‍ മാത്രം 2,70,000 പേരാണ് ഖസര്‍ അല്‍ വതന്‍ ലൈബ്രറിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനം വളര്‍ച്ചയാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.