അബൂദബി: സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഓരോ സ്ഥാപനങ്ങളിലും നാലു ടീമുകൾക്ക് രൂപം നൽകാൻ എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് (ഇ.എസ്.ഇ) നിർദേശം നൽകി. തുടർ വിദ്യാഭ്യാസം, ആരോഗ്യവും സുരക്ഷയും, അക്കാദമിക് നിലവാരം, ജീവിത നിലവാരം എന്നിങ്ങനെ നാലു വിഭാഗങ്ങളായി ടീമുകൾ രൂപവത്കരിക്കണം. തുടർ വിദ്യാഭ്യാസ ടീമിൽ സ്കൂൾ പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, പഠന വിഭാഗം മേധാവി, സ്കൂൾ നഴ്സ് എന്നിവരാവും ഉണ്ടാവുക.
ആരോഗ്യ, സുരക്ഷ ടീമിൽ സ്കൂൾ സർവിസസ് യൂനിറ്റ് മേധാവി, ഭരണ കാര്യ കോഓഡിനേറ്റർ, നഴ്സ്, ആരോഗ്യ സുരക്ഷ സ്പെഷ്യലിസ്റ്റ്, സുരക്ഷ ജീവനക്കാർ എന്നിവരാവും അംഗങ്ങൾ. അക്കാദമിക് ടീമിൽ അസി. പ്രിൻസിപ്പലും മുതിർന്ന അധ്യാപകരും അംഗങ്ങളാവും. ജീവിത നിലവാര ടീമിൽ അസി. പ്രിൻസിപ്പൽ, അക്കാദമിക് ഉപദേഷ്ടാവ്, സുരക്ഷ ഓഫിസർ എന്നിവർ അംഗങ്ങളാവും. ഓരോ ടീമിനും വിവിധ ചുമതലകളും ഇ.എസ്.ഇ വിഭജിച്ചു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.