പുതിയതായി തുറന്ന പള്ളികളിലൊന്ന്
ഷാര്‍ജ: ഷാർജ ഇസ്ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻറ് (ഡി.ഐ.എ) ഷാർജയിലെയും അൽ ബതയയിലെയും നാല് പള്ളികൾ ഉദ്ഘാടനം ചെയ്തു. നാല് പള്ളികളിലും ആരാധകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓരോ പള്ളിയിലും 2550 പുരുഷൻമാർക്കും സ്ത്രീകൾക്കും നമസ്കരിക്കാൻ സൗകര്യമുണ്ട്. ഇമാറാത്തിയും ആധുനിക വാസ്തുവിദ്യകളും സംയോജിപ്പിച്ചാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രദേശവാസികളുടെ അഭ്യര്‍ഥന മാനിച്ച് വേഗത്തില്‍തന്നെ ഇവയുടെ നിര്‍മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡി.ഐ.എ മേധാവി അബ്ദുല്ല ഖലീഫ യറൂഫ് അൽ സെബൂസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.