അബ്ദുൽ അസീസ് പുതിയങ്ങാടി

ഗൾഫ് മാധ്യമം മുൻ ലേഖകൻ നാട്ടിൽ നിര്യാതനായി

ദുബൈ: ഗൾഫ് മാധ്യമത്തിൻ്റെയും മാധ്യമത്തിൻ്റെയും തുടക്കം മുതൽ ദുബൈ ലേഖകനായിരുന്ന അബ്ദുൽ അസീസ് പുതിയങ്ങാടി നാട്ടിൽ വച്ചു മരണപ്പെട്ടു. മാധ്യമത്തിൻ്റെ ആരംഭം മുതൽ ദുബൈ ലേഖകനായി പ്രവർത്തിച്ചിരുന്നു. റേഡിയൊ ഏഷ്യയിലെ പ്രഭാഷകനും ബർ ദുബൈ മസ്ജിദിൽ ഖുത്തുബ പരിഭാഷകനുമായി സേവനം ചെയ്തിരുന്നു. തരംഗം കാസറ്റിന് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

പ്രവാസം മതിയാക്കി നാട്ടിൽ മുട്ടത്ത് ആയിരുന്നു താമസം. ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. ദുബൈ ഐ.സി.സി പ്രസിഡൻറ്, ജമാഅത്തെ ഇസ് ലാമി കണ്ണൂർ ജില്ലാ സമിതി അംഗം, മാടായി ഏരിയ പ്രസിഡൻറ്, മുട്ടം പ്രാദേശിക ഹൽക്ക നാസിം തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മക്കൾ സന, ബശീർ . അദ്ദേഹത്തിൻറെ ശിഷ്യനാണ് പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫ് . മയ്യിത്ത് മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Former Gulf Media correspondent passes away in Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.