മക്കളെ കാണാൻ അബൂദബിയി​ലെത്തിയ മുൻ പ്രവാസി നിര്യാതനായി

അബൂദബി: യു.എ.ഇ മുൻ പ്രവാസിയും തൃശൂർ ജില്ലാ വടക്കേകാട് സ്വദേശിയുമായ പൊന്തയിൽ കുഞ്ഞുമുഹമ്മദ്, കാഞ്ഞിരപ്പുള്ളി (74) നിര്യാതനായി. അബൂദബിയിലെ മഫ്രക്ക് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നാലുദിവസം മുമ്പ് യു.എ.ഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു കുഞ്ഞുമുഹമ്മദ്. തിങ്കളാഴ്ച്ച രാവിലെ രക്തസമ്മർദ്ദം കുറഞ്ഞതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

ഭാര്യ: സുലൈഖ. മക്കൾ: നൗഫൽ, നിഷാം, നിയാസ് (മൂന്നുപേരും യു.എ.ഇ), നവാസ്. മരുമക്കൾ: നിബിത, നൈന, മിൻസ.  

Tags:    
News Summary - former expatriate who came to Abu Dhabi has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.