ഫോര്‍ക്ക് ലിഫ്റ്റ് ദേഹത്ത് തട്ടി അപകടം; മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു

അബൂദബി: ഫോര്‍ക്ക് ലിഫ്റ്റ് ദേഹത്ത് തട്ടിയുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് പുലരിയിലെ പറങ്ങോടത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. അബൂദബിക്ക് അടുത്ത് അല്‍ ഫയയിലെ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു.

uഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന പണികള്‍ക്കിടെ പിന്നോട്ടെടുത്ത ഫോര്‍ക്ക് ലിഫ്റ്റ് ദേഹത്ത് തട്ടിയാണ് അപകടമുണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: മൈമൂനത്ത്. മക്കള്‍: റിയാസ് അസ്​ലം, നജീബ, റഫീഹ്, റബീഹ്. മരുമകന്‍: ആശിഖ്.

Tags:    
News Summary - forklift Accident native of Malappuram died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.