ഫാ​തി​മ​ത്ത് സു​ഹ​റ​യും റൈ​ഹാ​ന​യും പി​താ​വ് ഇ​ബ്രാ​ഹിം അ​ബൂ​ബ​ക്ക​റി​നൊ​പ്പം

തൈ​ക്വാ​ൻ​ഡോ​യി​ൽ യു.​എ.​ഇ​ക്ക് വേ​ണ്ടി കി​രീ​ട​മ​ണി​ഞ്ഞ് മ​ല​യാ​ളി സ​ഹോ​ദ​രി​മാ​ര്‍

അ​ജ്മാ​ന്‍: കൊ​റി​യ​ൻ ആ​യോ​ധ​ന​ക​ല​യാ​യ തൈ​ക്വാ​ൻ​ഡോ മ​ത്സ​ര​ത്തി​ല്‍ യു.​എ.​ഇ​ക്ക് വേ​ണ്ടി കി​രീ​ട​മ​ണി​ഞ്ഞ് മ​ല​യാ​ളി സ​ഹോ​ദ​രി​മാ​ര്‍.

അ​ജ്മാ​ന്‍ പൊ​ലീ​സ് ക്ല​ബി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത് യു.​എ.​ഇ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്‍വി​റ്റെ​ഷ​ന​ല്‍ തൈ​ക്വാ​ൻ​ഡോ ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര​ത്തി​ലാ​ണ് യു.​എ.​ഇ​ക്ക് വേ​ണ്ടി മ​ത്സ​രി​ച്ച് സ​ഹോ​ദ​രി​മാ​ര്‍ വി​ജ​യി​ക​ളാ​യ​ത്. മ​ത്സ​ര​ത്തി​ലെ 60 മു​ത​ല്‍ 65 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഫാ​തി​മ​ത്ത് സു​ഹ​റ സ്വ​ർ​ണ മെ​ഡ​ലും ഇ​വ​രു​ടെ സ​ഹോ​ദ​രി റൈ​ഹാ​ന 45 മു​ത​ല്‍ 51 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി​യു​മാ​ണ്​ നേ​ടി​യ​ത്.

ദു​ബൈ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് വേ​ലി​ക്കെ​ട്ടി​ൽ ഇ​ബ്രാ​ഹിം അ​ബൂ​ബ​ക്ക​ർ-​റ​ഹ്മ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്​ ഇ​രു​വ​രും. പാ​റ്റേ​ണ്‍ വി​ഭാ​ഗ​ത്തി​ലും സ്പാ​റി​ങ് വി​ഭാ​ഗ​ത്തി​ലു​മാ​യി മ​ത്സ​ര​ങ്ങ​ളി​ല്‍ ഫാ​ത്തി​മ​ത്ത് സു​ഹ​റ 2 ഗോ​ൾ​ഡ് മെ​ഡ​ലും റാ​യ്‌​ഹാ​ന ഇ​ബ്രാ​ഹിം 2 സി​ൽ​വ​ർ മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

യു.​എ.​ഇ, ഇ​ന്ത്യ, ഉ​സ്ബെ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, ഇ​ത്യോ​പ്യ തു​ട​ങ്ങി​യ അ​ഞ്ചു​രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ യു.​എ.​ഇ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. യു.​എ.​ഇ​ക്കു​വേ​ണ്ടി മ​ല​യാ​ളി​ക​ള​ട​ങ്ങി​യ മ​റ്റ് 15 പേ​ർ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഫാ​തി​മ​ത്ത് സു​ഹ​റ​യും റൈ​ഹാ​ന​യും അ​ജ്മാ​നി​ലെ യു.​എ.​ഇ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്‍വി​റ്റെ​ഷ​ന​ല്‍ തൈ​ക്വാ​ൻ​ഡോ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ഈ​ദ് അ​ല്‍ റ​യ്ഹി​യു​ടെ കീ​ഴി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മ​ല​യാ​ളി​ക​ളാ​യ മാ​സ്റ്റ​ർ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, മ​റ്റു ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ ഷൗ​മി​ല്‍ മോ​ന്‍, മു​ഹ​മ്മ​ദ്‌ ജി​ജോ, മു​ഹ​മ്മ​ദ്‌ ന​സ്രു, റി​യാ​സ് എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് തൈ​ക്വാ​ൻ​ഡോ അ​ഭ്യ​സി​ച്ചി​രു​ന്ന​ത്.

ഫാ​ത്തി​മ​ത്ത് സു​ഹ​റ അ​ജ്മാ​നി​ലു​ള്ള ഈ​സ്റ്റ്‌ പോ​യ​ന്റ് സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് ശേ​ഷം ഇ​പ്പോ​ൾ റാ​സ​ല്‍ഖൈ​മ​യി​ലെ ബോ​ള്‍ടോ​ണ്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ലാ​ണ്.

റ​യ്‌​ഹാ​ന അ​ജ്മാ​നി​ലു​ള്ള വു​ഡ്​​ലം പാ​ര്‍ക്ക് സ്കൂ​ളി​ൽ 11ാം ഗ്രേ​ഡി​ൽ പ​ഠി​ക്കു​ന്നു. ഇ​വ​രു​ടെ ഇ​ള​യ സ​ഹോ​ദ​രി അ​ജ്മാ​ന്‍ മെ​ട്രോ​പൊ​ളി​റ്റ​ന്‍ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി മ​റി​യം മ​ർ​ജാ​ന​യും തൈ​ക്വാ​ൻ​ഡോ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ചി​ത്ര​ര​ച​ന​യി​ലും ഗാ​നാ​ലാ​പ​ന​ത്തി​ലും മി​ടു​ക്കി​ക​ളാ​ണ് ഈ ​മൂ​ന്ന് സ​ഹോ​ദ​രി​മാ​രും.

Tags:    
News Summary - For the UAE in Taekwondo Malayali sisters wearing crowns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.