അജ്മാന്റെ ഹൃദയഭാഗത്തുള്ള ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉള്‍ക്കൊള്ളുന്ന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പതായൊരുങ്ങുന്നു. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പാണ് ഈ പദ്ധതി ഒരുക്കുന്നത്. കവി റാഷിദ് അൽ ഖാദറിന്റെ വീട്, അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും പുരാതന കെട്ടിടമായ അജ്മാന് മ്യുസിയം, പുരാതന സമ്പദ് വ്യവസ്ഥ സമന്വയിപ്പിച്ചുള്ള പൈതൃക കച്ചവട കേന്ദ്രമായ സാലഹ് അങ്ങാടി, ജലാശയം എന്നിവ ബന്ധിപ്പിക്കുന്ന പൈതൃക പാതയുടെ 51 ശതമാനം നിർമാണം പൂര്‍ത്തീകരിച്ചു.
1.025 കിലോമീറ്റർ നീളത്തിൽ അജ്മാൻ എമിറേറ്റിന്റെ ഭൂതകാലവും പുരാതന ചരിത്രവും ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയാണിത്. താമസക്കാരെയും സന്ദർശകരെയും വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കുന്ന അജ്മാൻ എമിറേറ്റിന്റെ പൈതൃകവും സാംസ്കാരിക പ്രതിച്ഛായയും ഉയർത്തിക്കാട്ടാനാണ് ഹെറിറ്റേജ് പാത്ത് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നഗരസഭ വ്യക്തമാക്കി. അജ്മാന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയർത്തിക്കാണിക്കുന്നതും അവ വരും തലമുറക്ക് പകര്‍ന്ന് നല്കുന്നതുമായിരിക്കും പദ്ധതി. വിനോദ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും ഈ നഗരി. പുരാതന ചരിത്രം, ആധികാരിക നാഗരികത, എമിറേറ്റിന്റെ ഭൂതകാലം, പൂർവ്വിക സ്മരണകൾ, നേട്ടങ്ങൾ എന്നിവ സമന്വയിച്ച കേന്ദ്രമാണ് ഈ നഗരി.
പ്രകൃതി ശാന്തത ലഭ്യമാകുന്ന ഇവിടം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്ന കേന്ദ്രം കൂടിയാണ്. വിവിധ തരം സ്റ്റോറുകൾ, കഫേകൾ, പുരാതന വസ്തുക്കള്‍ വില്‍പ്പന കേന്ദ്രങ്ങള്‍, സുഗന്ധ ദ്രവ്യ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ വേലി, കവി തെരുവ്, അൽ മിസാൻ ശിൽപം, പുരാതന പാതകൾ, പുരാതന മരങ്ങൾ, പാരമ്പര്യ, പുരാതന വസ്തുക്കൾ, ബോട്ടുകൾ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.