ദുബൈ: ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫഷണല്‍ ടീമായ എഫ്.സി കേരള ഫുട്ബോള്‍ ടീമും ദുബൈ കെ.എം.സി.സിയും ചേര്‍ന്ന് ഫുട്ബോള്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടി യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്ബാളിെൻറ മുന്നേറ്റത്തിന് നേതൃത്വം നല്കിയ എഫ്.സി കേരളയുടെ ടെക്നിക്കൽ ഡയറക്റ്റർ വി.എ നാരായണ മേനോന് മുഖ്യ പ്രഭാഷണം നടത്തി.കേരളത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികളെയും കളിക്കാരെയും ഒരേ കുടകീഴില്‍ കൊണ്ടുവന്ന് കൂടുതല്‍ ജനകീയവും പ്രൊഫഷണലുമാക്കലാണ് എഫ്.സി കേരളയുടെ ദൗത്യമെന്നും രണ്ടാം വര്‍ഷ ദേശീയ ലീഗില്‍ കളിക്കാൻ തയ്യാറെടുത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഷംസുദ്ദീന് നെല്ലറ ആശംസ നേര്‍ന്നു. അഡ്വ.സാജിദ് അബൂബക്കര്‍ എഫ്.സി കേരള ടീമിനെ സദസിനു പരിചയപ്പെടുത്തി.ആവയില്‍ എഫ്.സി കേരള മുഖ്യ പരിശീലകൻ പി.ജി പുരുഷോത്തമന്, പ്രൊമോട്ടർമാരായ കെ.എ നവാസ്, മുഹമ്മദ് ഷാജി, കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂര്‍,ഹസൈനാര്‍ തോട്ടുംഭാഗം,മുഹമ്മദ് പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു. ഉമ്മര്‍ഹാജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.