സെവൻസ് എ സൈഡ് ഫുട്ബാൾ ധമാക്കയിൽ ചാമ്പ്യന്മാരായ സി.എസ്.എസ്.എഫ്.സി ദുബൈ ടീം
ഫുട്ബാൾ ധമാക്ക സീസൺ 2: സി.എസ്.എസ്.എഫ്.സി ദുബൈ ചാമ്പ്യന്മാർ
ദുബൈ: ദുബൈ കെ.എം.സി.സി പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് സെവൻസ് എ സൈഡ് ഫുട്ബാൾ ധമാക്ക സമാപിച്ചു. യു.എ.ഇയിലെ 24 പ്രമുഖ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ സി.എസ്.എസ്.എഫ്.സി ദുബൈ ചാമ്പ്യന്മാരായി. മാസ്റ്റേഴ്സ് ഗേറ്റ് തളിപ്പറമ്പയാണ് റണ്ണേഴ്സ്. ഫ്രണ്ട്സ് എഫ്.സി, മഞ്ജു എഫ്.സി ടൗൺ തൃക്കരിപ്പൂർ എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ പങ്കിട്ടു.
ജേതാക്കൾക്കുള്ള ട്രോഫി കെ.എം.സി സംസ്ഥാന ട്രഷറർ ഇസ്മായിൽ പൊട്ടങ്കണ്ടി നൽകി. കാഷ് പ്രൈസ് മുനിസിപ്പൽ പ്രസിഡന്റ് നൗഷാദ് കവ്വായി സമ്മാനിച്ചു. ചടങ്ങിൽ കെ.എം.സി.സി ജില്ല പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി, സെക്രട്ടറി റഹ്ദാദ് മൂഴിക്കര, ട്രഷറർ കെ.വി ഇസ്മായിൽ എന്നിവരെ ആദരിച്ചു. ചടങ്ങിൽ ഖലീൽ തായിനേരി സ്വാഗതവും നൗഷാദ് കവ്വായി അധ്യക്ഷതയും വഹിച്ചു.
മുനിസിപ്പൽ നേതാക്കളായ എ.പി ഷരീഫ്, റബീഹ് പാലത്തറ, ഖാലിദ് യാഖി, എ.പി നംഷാദ്, കെ. അസ്ഹറുദ്ദീൽ, സഹദ് തായിനേരി, അബൂബക്കർ, ഹാഷിം തായിനേരി, നദീർ പാലത്തര, അഷ്റഫ് കുഞ്ഞിമൂപ്പൻ, ഹാഷിം പെരിങ്ങോം, ജബ്ബാർ കവ്വായി, നൂറുദ്ദീൻ കവ്വായി, ഹാഷിം സിയാലി, ബർജീസ് എന്നിവർ ആശംസ അർപ്പിച്ചു. ഇ.എം മഹ്റൂഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.