ദുബൈ: ദുബൈ സ്പോർട്സ് കൗൺസിലിെൻറ ‘ബി ഫിറ്റ്, ബി സേഫ് കാമ്പയിന് പിന്തുണയുമായി ഫു ട്ബാൾ ഇതിഹാസങ്ങൾ. മുൻ ബ്രസീൽ താരം റോബർേട്ടാ കാർലോസ്, പോർചുഗൽ താരം ലൂയിസ് ഫിഗോ, ഫ്രഞ്ച് താരം നിക്കോളാസ് അനൽക്ക എന്നിവരാണ് യു.എ.ഇക്ക് വിഡിയോയിലൂടെ പിന്തുണ അർപ്പിക്കുന്നത്. കോവിഡ്കാലത്ത് വീട്ടിലിരിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് തുടങ്ങിയ കാമ്പയിനിലേക്കാണ് കൂടുതൽ പ്രമുഖർ എത്തിയത്. യു.എ.ഇയിലെയും ദുബൈയിലെയും സുഹൃത്തുക്കൾക്കും ഫാൻസിനും വേണ്ടി എന്ന മുഖവുരയോടെയാണ് ഫിേഗായുടെ വിഡിയോ. ഇത് കടുപ്പമേറിയ സമയമാണ്. നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട സമയമാണിത്. അതിനാൽ വീട്ടിൽ തന്നെ തങ്ങുക. ഒപ്പം, ശാരീരിക ക്ഷമത നിലനിർത്തുക. നമുക്ക് ഉറക്കെ പറയാം, ‘ബി ഫിറ്റ്, ബി സേഫ്’-ഇതായിരുന്നു മുൻ റയൽ മഡ്രിഡ് താരം കൂടിയായ ഫിഗോയുടെ സന്ദേശം.
‘യു.എ.ഇയിലും ദുബൈയിലുമുള്ള സുഹൃത്തുക്കളേ, നിങ്ങൾ വീട്ടിൽ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക, ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുക’എന്നായിരുന്നു റോബർേട്ടാ കാർലോസിെൻറ വിഡിയോ.നിക്കോളാസ് അനൽക്ക നിലവിൽ യു.എ.ഇയിലാണ് താമസം. ‘എന്തുണ്ട് സുഹൃത്തുക്കളെ, വീട്ടിലിരുന്നാലും പരിശീലനങ്ങൾ മറക്കരുത്. ആരോഗ്യവാനായിരിക്കുക’എന്നായിരുന്നു അനൽക്കയുടെ സന്ദേശം. വീട്ടിൽ തന്നെ വ്യായാമ മുറകൾ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ദുബൈ സ്പോർട്സ് കൗൺസിൽ കാമ്പയിൻ തുടങ്ങിയത്. മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്.
DSCchallenge എന്ന ഹാഷ് ടാഗിലൂടെ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേരാണ് വീട്ടിലെ വ്യായാമങ്ങളുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. @DubaiSC എന്ന ട്വിറ്റർ അക്കൗണ്ടിലേക്ക് ടാഗ് ചെയ്തും വിഡിയോ പോസ്റ്റ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവ സ്പോർട്സ് കൗൺസിലിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. യു.എ.ഇയിലെ പ്രമുഖ കായിക താരങ്ങൾ നേരത്തെ തന്നെ വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.