മൂടല്‍ മഞ്ഞ്; വാഹന യാത്രികര്‍ ശ്രദ്ധിക്കണം

അ​ബൂ​ദ​ബി: രാ​ജ്യം ഗ്രീ​ഷ്മ​ത്തി​ല്‍നി​ന്ന് ശൈ​ത്യ​ത്തി​ലേ​ക്ക്. ക​ന​ത്ത ചൂ​ടി​ന് കു​റ​വു​ണ്ടാ​വു​ന്ന​ത് രാ​ജ്യം സാ​വ​ധാ​നം ത​ണു​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മൂ​ട​ല്‍ മ​ഞ്ഞ് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വാ​ഹ​ന​യാ​ത്രി​ക​ര്‍ ശ്ര​ദ്ധ പു​ല​ര്‍ത്ത​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പും ന​ല്‍കി​യി​ട്ടു​ണ്ട്. ശൈ​ത്യ​കാ​ല​ത്തി​ലേ​ക്ക് രാ​ജ്യം ക​ട​ക്കു​ന്ന​തി​നാ​ല്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ കാ​ലാ​വ​സ്ഥ​യി​ല്‍ പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​ങ്ങ​ളും അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ല്‍ കാ​ര്യ​മാ​യ കു​റ​വും ഉ​ണ്ടാ​വു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

സെ​പ്റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ഒ​ക്ടോ​ബ​ര്‍ പ​കു​തി​യോ​ടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ല്‍ വ​ലി​യ തോ​തി​ല്‍ കു​റ​വു​ണ്ടാ​കും. ഗ്രീ​ഷ്മ​കാ​ല​ത്തി​ല്‍ നി​ന്ന് ശൈ​ത്യ​കാ​ല​ത്തി​ലേ​ക്ക് രാ​ജ്യം ക​ട​ക്കു​ന്ന കാ​ല​മാ​ണ് ഒ​ക്ടോ​ബ​ര്‍ എ​ന്ന​തി​നാ​ലാ​ണ് ഇ​തെ​ന്ന് നാ​ഷ​ന​ല്‍ സെൻറ​ര്‍ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​വു​ന്ന ഈ ​മാ​റ്റം മൂ​ലം രാ​ത്രി വൈ​കി​യും പു​ല​ര്‍വേ​ള​ക​ളി​ലും തെ​ക്കു​കി​ഴ​ക്ക​ന്‍ കാ​റ്റും ഉ​ച്ച​ക്കു​ശേ​ഷം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റും വീ​ശും. സൂ​ര്യോ​ദ​യ​ത്തി​നു​മു​മ്പു​ള്ള പ്ര​ഭാ​ത​ങ്ങ​ളി​ലും അ​സ്ത​മ​യ​ശേ​ഷ​വും ഹു​മി​ഡി​റ്റി വ​ര്‍ധി​ക്കും. ഹു​മി​ഡി​റ്റി 51 ശ​ത​മാ​നം വ​രെ എ​ത്തി​യേ​ക്കാ​മെ​ന്നും അ​ര്‍ധ​രാ​ത്രി​യി​ലും പു​ല​ര്‍ച്ചെ​യും മൂ​ട​ല്‍മ​ഞ്ഞ് സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​ബൂ​ദ​ബി, അ​ല്‍ ഐ​ന്‍ റോ​ഡ് ഉ​ള്‍പ്പെ​ടെ മേ​ഖ​ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ട​ല്‍മ​ഞ്ഞ് സാ​ധ്യ​ത വ​ര്‍ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ത് ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കു​മെ​ന്നും യാ​ത്രി​ക​ര്‍ ശ്ര​ദ്ധ പു​ല​ര്‍ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. നാ​ഷ​ന​ല്‍ സെൻറ​ര്‍ ഓ​ഫ് മെ​ട്രോ​ള​ജി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ന്നെ മൂ​ട​ല്‍മ​ഞ്ഞ് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​ന്ന​ത് ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​ബൂ​ദ​ബി-​അ​ല്‍ ഐ​ന്‍ റോ​ഡ്, ഷ​ഖ്ബൂ​ത്ത് സി​റ്റി, അ​ല്‍ ഷ​വാ​മ​ഖ്, അ​ല്‍ ഫ​ലാ​ഹ്, അ​ര്‍ജാ​ന്‍, അ​ല്‍ ദ​ഫ്ര എ​ന്നി​വ​യു​ള്‍പ്പെ​ടെ അ​ബൂ​ദ​ബി​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ട​ല്‍മ​ഞ്ഞ് റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു.

Tags:    
News Summary - Fog; Motorists should be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.