ദുബൈ: രണ്ടു ദിവസമായി തുടരുന്ന കനത്ത മൂടൽമഞ്ഞിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം തടസപ്പെട്ടു. ഞായറാഴ്ച മാത്രം 53 വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു. പുലർച്ചെ പോകാനിരുന്ന കോഴിക്കോട്, കൊച്ചി വിമാനങ്ങളടക്കം നിരവധി എണ്ണം വൈകി. വിവിധ നഗരങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്തു.ശനിയാഴ്ച പുലർച്ചെ മുതൽ കെട്ടിടങ്ങളോ വാഹനങ്ങളോ കാണാനാവാത്ത വിധം ദുബൈയിൽ മഞ്ഞു മൂടിയിരുന്നു. രാത്രിയായതോടെ റോഡിലൂടെ വാഹനങ്ങൾ പോലും ഏറെ പ്രയാസപ്പെട്ടാണ് മുന്നോട്ടു നീങ്ങിയത്. കാഴ്ച പൂർണമായി തടസപ്പെടുന്ന രീതിയിലേക്ക് മഞ്ഞ് വ്യാപിച്ചതോടെ വ്യോമഗതാഗതത്തെയും ഇതു തടസപ്പെടുത്തി.
പുലർച്ചെ 3.05ന് കൊച്ചിയിലേക്ക് പുറപ്പെടാനായി അർധ രാത്രി തന്നെ ചെക്ക് ഇൻ ചെയ്ത സ്പൈസ് ജെറ്റ് വിമാനത്തിെല യാത്രക്കാർ ഉച്ചക്ക് 11 മണിക്കും വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ 200 ഒാളം യാത്രക്കാർ ദുരിതപ്പെട്ടിട്ടും കമ്പനി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി ഉയർന്നു. ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച യാത്രക്കാരാണ് കുടുങ്ങിയവരിൽ ഏറെയും.ദുബൈയിൽ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും റാസൽ ൈഖമ, മക്തൂം വിമാനത്താവളങ്ങളിലാണ് ഇറങ്ങിയത്. മറ്റു ചിലത് ഒമാനിലെ വിമാനത്താവളങ്ങളിലും. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തനം ഭാഗികമായി തടസപ്പെട്ട അബൂദബി വിമാനത്താവളത്തിൽ ഞായറാഴ്ച സ്ഥിതി ഭേദമായിരുന്നു. ചില വിമാനങ്ങൾക്ക് കൃത്യമായി ഇറങ്ങാനായി. വെള്ളിയാഴ്ച രാത്രി ഗോവയിൽ നിന്ന് അബൂദബിയിലേക്ക് വന്ന ജെറ്റ് എയർവേയ്സിെൻറ വിമാനം അൽ െഎനിലാണ് ഇറക്കിയത്. 11 മണിക്കൂറോളം യാത്രക്കാരെ പുറത്തിറക്കിയില്ല.
വിമാനം തിരികെ ഗോവയിലേക്ക് പോവുകയാണെന്ന് ജീവനക്കാർ അറിയിച്ചതോടെ പ്രതിഷേധവുമായി യാത്രക്കാർ എഴുന്നേറ്റു. വെള്ളിയാഴ്ച രാത്രി കൃത്യസമയത്ത് വിമാനം അബൂദബിക്ക് മുകളിൽ എത്തിയെങ്കിലും മഞ്ഞ് മൂലം ഇറങ്ങാനായില്ല. തുടർന്നാണ് അൽെഎനിൽ ഇറങ്ങിയത്. രാത്രി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാവശ്യമായ സൗകര്യം ഇല്ലെന്ന കാരണത്താലാണ് വിമാനം തിരികെ പോകാന ഒരുങ്ങിയത്. രോഗികളും കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു. ഇവർ തീരുമാനത്തെ എതിർത്തു.ഗോവയിൽ നിന്ന് മറ്റൊരു വിമാനത്തിൽ ഇവരെ അബൂദബിയില ിറക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
എന്നാൽ മംഗലാപുരത്തുനിന്ന് ഇതെ ഇനത്തിൽ പെട്ട വിമാനം 12.55ന് അബൂദബിയിൽ ഇറങ്ങിയ കാര്യം യാത്രക്കാർ ചൂണ്ടിക്കാണിച്ചു. വേറെ വിമാനം അൽ െഎനിൽ എത്തിച്ച് അബൂദബിയിലേക്ക് പോകാം എന്നായിരുന്നു യാത്രക്കാരുെട നിലപാട്. ഒടുവിൽ രാവിലെ 7.15 ഒാടെ ഇൗവിമാനം അബൂദബിയിലേക്ക് പുറപ്പെട്ട് 8.30 ന് വിമാനത്താവളത്തിൽ ഇറങ്ങി. വിമാനത്തിെൻറ തിരികെയുള്ള യാത്ര റദ്ദാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.