അബൂദബി: മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ അപകടം ഒഴിവാക്കാനുള്ള നാലു സുരക്ഷ മുൻകരുതലുകൾ ഡ്രൈവർമാരെ ഓർമിപ്പിച്ച് ആഭ്യന്തരമന്ത്രാലയം. ഇതര വാഹനങ്ങളിൽ നിന്ന് മതിയായ അകലം പാലിക്കുക, ലൈറ്റുകൾ തെളിക്കുക(ഹസാഡ് ലൈറ്റ് ഓണാക്കരുത്), ലൈനിൽ തന്നെ തുടരുകയും മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കുകയും ചെയ്യുക, വേഗപരിധി ലംഘിക്കാതിരിക്കുക എന്നീ സുരക്ഷ മുൻകരുതലുകളാണ് മന്ത്രാലയം നൽകിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പുലർകാലങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ നടപടി. മഞ്ഞുമൂടുന്ന സാഹചര്യങ്ങളിൽ ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങൾ ഓടിക്കരുതെന്ന് അബൂദബി പൊലീസ് ഉടമകൾക്ക് നിർദേശം നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിെൻറ ഭാഗമായി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നൽകുന്ന ബോധവത്കരണ സന്ദേശങ്ങൾ ശ്രദ്ധിക്കുകയും മഞ്ഞുമൂടിയ സാഹചര്യങ്ങളിൽ അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മഞ്ഞ്, മഴ പോലുള്ള പ്രതികൂല കാലാവസ്ഥകളിൽ വാഹനമോടിക്കുന്നതിന് ഡ്രൈവിങ് പരിശീലിക്കുന്നവർക്ക് തീവ്രപരിശീലനം നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചതായി അബൂദബി പൊലീസും എമിറേറ്റ്സ് ഡ്രൈവിങ് കമ്പനിയും അടുത്തിടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.