അബൂദബി: ഉൽപന്ന സുരക്ഷിതത്വ കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) ബുധനാഴ്ച അംഗീകാരം നൽകി. ഉൽപന്നങ്ങളുടെ നിലവാരക്കുറവ് കാരണമായുള്ള അപകടങ്ങളിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് നിയമം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.
ഇറക്കുതി ചെയ്യുന്നതും യു.എ.ഇയിൽ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ ഉൽപന്നങ്ങൾക്കും നിയമം ബാധകമാണ്. ഫ്രീസോണുകളും നിയമത്തിെൻറ പരിധിയിൽ വരും. മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള മരുന്ന്, വാക്സിൻ, പുരാവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടവ എന്നിവ നിയമത്തിെൻറ പരിധിയിൽ വരില്ല.
നിയമം അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർ ക്രിമിനൽ കേസ് നടപടികൾ നേരിടേണ്ടിവരും. മാനദണ്ഡം പാലിക്കാത്ത മുഴുവൻ ഉൽപന്നങ്ങളും വിപണിയിൽനിന്ന് പിൻവലിക്കണം. ഉൽപന്നം മുഖേന കഷ്ടനഷ്ടങ്ങളുണ്ടാകുന്ന ഉപഭോക്താക്കൾക്കും നിയമനടപടികൾ സ്വീകരിക്കാം. അഞ്ച് ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ. പുതിയ ഉൽപന്നങ്ങൾക്കും കേടുപാട് തീർത്ത ഉൽപന്നങ്ങൾക്കും ഉപയോഗിച്ച് വിൽപന നടത്തിയവക്കും നിയമം ബാധകമാണ്. ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകും വിധം ഉൽപന്നങ്ങൾ സുരക്ഷിതത്വമുള്ളതാക്കാൻ വ്യവസായികളോട് നിയമം അനുശാസിക്കുന്നു.
രാജ്യത്ത് ഉൽപാദിപ്പിച്ചതായാലും ഇറക്കുമതി ചെയ്തതായാലും ഉൽപന്നങ്ങളുടെ ഗുണനിലവാരം എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജിയാണ് (എസ്മ) വിലയിരുത്തുക. വിപണിയിൽ പ്രദർശിപ്പിക്കുേമ്പാഴും വിതരണത്തിന് ലഭ്യമാക്കുേമ്പാഴും ഉൽപന്നങ്ങൾ സുരക്ഷിതത്വമുള്ളതും നിയമാനുസൃതമായതും ആയിരിക്കണം. വിൽക്കെപ്പടുന്ന ഉൽപന്നങ്ങൾ മാത്രമല്ല വാടകക്ക് കൊടുക്കുന്നവയും കരാറടിസ്ഥാനത്തിൽ വിതരണം െചയ്യുന്നയെും നിയമത്തിെൻറ പരിധിയിലാണ്. ഉപഭോക്താക്കളുടെ സേവനത്തിനായി ലഭ്യമാക്കുന്ന ജിംനേഷ്യം ഉപകരണങ്ങൾ പോലുള്ളവക്കും നിയമം ബാധകമാണ്. സമ്മാനമായി നൽകുന്ന ഉൽപന്നങ്ങളും ഇൗ വ്യവസ്ഥക്ക് അനുസൃതമായിരിക്കണം.
ഇറക്കുമതിക്കാരൻ, നിർമാതാവ്, ബ്രാൻഡ് ഉടമ, കേടുപാട് തീർത്തയാൾ തുടങ്ങിയവർക്കാണ് ഉൽപന്നത്തിെൻറ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ഉത്തരവാദിത്വമുള്ളത്. അപകടകരമായ ഉൽപന്നമാണെന്ന് കണ്ടാൽ മൊത്തക്കച്ചവടക്കാരും ചില്ലറവിൽപനക്കാരുമായ വിതരണക്കാർ വിൽപന നടത്തരുത്. വിതരണം ചെയ്യുന്ന ഉൽപന്നത്തിെൻറ സുരക്ഷിതത്വം വിതരണക്കാർ പരിശോധിക്കുകയും ആവശ്യമായ വിവരങ്ങൾ ഉൽപാദകന് കൈമാറുകയും ചെയ്യണം. വിതരണത്തിെൻറ ആറ് വർഷത്തെ രേഖകൾ വിതരണക്കാരൻ സൂക്ഷിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഉപഭോക്താക്കളെ സംരക്ഷിക്കാനും രാജ്യത്ത് ഉൽപാദിക്കപ്പെടുന്നതും ഇറക്കുമതി ചെയ്യപ്പെടുന്നതുമായ എല്ലാ ഉൽപന്നങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നതാണ് നിയമമെന്ന് സാമ്പത്തിക മന്ത്രി സുൽത്താൻ ബിൻ സഇൗദ് ആൽ മൻസൂറി കൗൺസിലിൽ വ്യക്തമാക്കി. ഉൽപന്നങ്ങളുടെ സുരക്ഷിതത്വം താരതമ്യം ചെയ്യുന്നതിനും ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും നിയമം ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.