Representation Image
Posted On
date_range Updated On
date_range പറന്നുയര്‍ന്നയുടന്‍ പക്ഷി തട്ടി; വിമാനം അഞ്ചുമണിക്കൂര്‍ വൈകി
അബൂദബി: കൊളംബോയില്‍നിന്ന് അബൂദബിയിലേക്ക് പറന്നുയര്‍ന്നയുടന്‍ പക്ഷി തട്ടിയതിനെത്തുടര്‍ന്ന് തിരിച്ചിറക്കിയ ഇത്തിഹാദ് വിമാനം അഞ്ചുമണിക്കൂര്‍ വൈകി ലക്ഷ്യസ്ഥാനത്തെത്തി. ഇത്തിഹാദിന്റെ ഇ.വൈ 395 വിമാനമാണ് ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ കൊളംബോ ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
പരിശോധനകള്‍ക്കുശേഷം സുരക്ഷിതമാണെന്ന് വിലയിരുത്തിയതോടെ വിമാനം യാത്ര പുനരാരംഭിക്കുകയും ചൊവ്വാഴ്ച ഉച്ചക്ക് 12.40 അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. സാധാരണ രാവിലെ 7.45 നായിരുന്നു വിമാനം അബൂദബിയിലെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.