സോഡിയ ഫർണിച്ചറിന്‍റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

‘സോഡിയ ഫർണിച്ചറിന്‍റെ’ അഞ്ച് ഷോറൂമുകൾ തുറന്നത് അഞ്ച് ഓട്ടോ ഡ്രൈവർമാർ

ദുബൈ: സിനിമാതാരങ്ങളെയും പൗരപ്രമുഖരെയും അണിനിരത്തി സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പതിവ് രീതികൾക്ക് പകരം സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിച്ച് പ്രവാസി സംരംഭകന്‍റെ വേറിട്ട മാതൃക. ദുബൈ കേന്ദ്രമായുള്ള

ബ്രോണറ്റ് ഗ്രൂപ്പിന്‍റെ സ്​ഥാപകൻ കെ.പി. സഹീറിന്‍റെ നേതൃത്വത്തിലുള്ള ‘സോഡിയ ഫർണിച്ചറിന്‍റെ’ അഞ്ച് പുതിയ ഷോറൂമുകൾ ഒരേദിവസം അഞ്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കെ.പി. സഹീർ ബ്രോണന്‍റ്

കോഴിക്കോട് ഹൈലൈറ്റ് മാളിൽ ദിനേശൻ, ഉള്ളിയേരിയിൽ ഉണ്ണികൃഷ്ണൻ, കണ്ണൂരിൽ ശരത്, ഒളവണ്ണയിൽ ഉണ്ണികൃഷ്ണൻ, മുക്കത്ത് സുനീഷ് എന്നീ ഓട്ടോ ഡ്രൈവർമാരാണ് ഷോറൂമുകൾ നാടിന് സമർപ്പിച്ചത്. തെരുവിൽ വിയർപ്പൊഴുക്കുന്ന സാധാരണക്കാരാണ് സമൂഹത്തിലെ യഥാർഥ സെലിബ്രേറ്റുകൾ എന്ന കാഴ്ചപ്പാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കെ.പി. സഹീർ ബ്രോണന്‍റ്​ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 3,000 കുടുംബങ്ങൾക്ക് 1,000 രൂപ വിലമതിക്കുന്ന ഓണക്കിറ്റുകളും സോഡിയ വിതരണം ചെയ്തു.

1935ൽ കല്ലായിയിലാണ് സോഡിയ പിറവിയെടുക്കുന്നത്. ഇടനിലക്കാരില്ലാതെ ഫാക്ടറിയിൽനിന്ന് നേരിട്ട് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഫർണിച്ചറുകളും ഡെക്കോർ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നു. 49 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനുള്ള കസ്റ്റമൈസേഷൻ സൗകര്യവും സോഡിയയുടെ പ്രത്യേകതയാണ്. zodia വെബ്സൈറ്റ് വഴിയും ഉൽnന്നങ്ങൾ വാങ്ങാം.

ഉദ്​ഘാടനത്തിന്‍റെ ഭാഗമായി അഞ്ച് ആക്ടിവ സ്കൂട്ടറുകൾ, 50 ബെഡ്റൂം സെറ്റുകൾ, 500 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ഉൾപ്പെടുന്ന മെഗാ ലക്കി കോൺടെസ്റ്റും ഒരുക്കിയിട്ടുണ്ട്. ദുബൈ കേന്ദ്രമായി വിവിധ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലയുള്ള ഗ്രൂപ്പാണ് ബ്രോണന്‍റ്​. പ്രീമിയർ ഫർണിച്ചറുകളുടെ ശ്രദ്ധേയ ബ്രാൻഡായ സ്റ്റോറീസ് ഈ ഗ്രൂപ്പിന് കീഴിലുള്ളതാണ്. ചടങ്ങുകളിൽ ബ്രോണറ്റ് ഗ്രൂപ്​ ചെയർമാൻ ഹാരിസ് കെ.പി, മാനേജിങ്​ ഡയറക്ടർ അബ്ദുൽ നസീർ, ഡയറക്ടർമാരായ അബ്ദുൽ വാഫി, ജാസിം അദിനാൻ, ഫിറോസ് ലാൽ, ബാസിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Five showrooms opened by five auto drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.