തുനീഷ്യയിലേക്ക്​ അഞ്ച്​ ലക്ഷം വാക്​സിൻ ഡോസുകൾ അയച്ചു

ദുബൈ: കോവിഡ്​ വ്യാപനം തടയുന്ന തുനീഷ്യയുടെ പരിശ്രമങ്ങളെ സഹായിക്കാൻ യു.എ.ഇ അഞ്ച്​ലക്ഷം ഡോസ് കോവിഡ് വാക്​സിൻ അയച്ചു.

പകർച്ചവ്യാധി സമയത്ത് തുനീഷ്യൻ ജനതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ നിർദേശമനുസരിച്ചാണ് അടിയന്തര നീക്കം.

മഹാമാരിയിൽ തുനീഷ്യ ഇപ്പോൾ നേരിടുന്ന പ്രയാസകരമായ സാഹചര്യത്തിൽ യു.എ.ഇ നൽകുന്ന പിന്തുണയുടെ ഭാഗമായി,​ വാക്​സിൻ ഡോസുകൾ അയക്കാനുള്ള നേതൃത്വത്തി​െൻറ നിർദേശമനുസരിച്ചാണ്​ നടപടിയെന്ന്​ തുനീഷ്യയിലെ യു.എ.ഇ അംബാസഡർ റാശിദ് മുഹമ്മദ് അൽ മൻസൂരി പറഞ്ഞു.

2020 നവംബറിൽ യു.എ.ഇ 11 ടൺ മെഡിക്കൽ ഡയഗ്​നോസ്​റ്റിക് ഉപകരണങ്ങൾ, വെൻറിലേറ്ററുകൾ, മൊബൈൽ ശ്വസന യൂനിറ്റുകൾ, പി.പി.ഇ കിറ്റുകൾ എന്നിവ അയച്ചിരുന്നു.

Tags:    
News Summary - Five lakh vaccine doses sent to Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.