ഫിറ്റ്​ഫോർ ഷട്ടിൽ ടൂർണമെന്‍റിലെ വിജയികൾ

ഫിറ്റ്ഫോർ ഷട്ടിൽ ടൂർണമെന്‍റ്​: അംജിദ്​ ചാമ്പ്യൻ

ദുബൈ: പ്രവാസികൾക്കിടയിലെ ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കി ആരോഗ്യസംരക്ഷണത്തിന് ഊന്നൽനല്കി പ്രവർത്തിക്കുന്ന ടീം ഫിറ്റ്​ഫോർ ദുബൈയുടെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണമെന്‍റ്​ സംഘടിപ്പിച്ചു. വുഡ്​ലെം പാർക്ക് സ്കൂൾ അസ്‌ലെ ടെന്നീസ് അക്കാദമിയിൽ നടന്ന മത്സരങ്ങളിൽ സിംഗിൾസ്, ഡബിൾസ് ഇനങ്ങളിലായി 20 ഓളം ടീമുകൾ പങ്കെടുത്തു.

സിംഗിൾസ് മത്സരങ്ങളിൽ അംജിദ് മുഹൈസിന ചാമ്പ്യനായി. ഡബിൾസ് മത്സരങ്ങളിൽ അഫ്​സൽ ആൻഡ്​ ടീം ജേതാക്കളായപ്പോൾ സിംഗിൾസിൽ മുഹമ്മദ് റിസാലും ഡബിൾസിൽ മുഹമ്മദ് തൗഫീറും ടീമും റണ്ണറപ്പായി.

വിജയികൾക്ക് ഐ.സി.എഫ്​ ദുബൈ റീജ്യൻ സെക്രട്ടറി ഷംസുദ്ദീൻ പയ്യോളി ട്രോഫികൾ വിതരണം ചെയ്തു. മുസ്തഫ കാരന്തൂർ, നൗഫൽ ചന്തപ്പുര, മുഹമ്മദ് അലി പരപ്പൻപൊയിൽ, നൗഫൽ കുനിയിൽ, ഷിഹാബ് തൂണേരി, ഷാഫി കോടാമ്പുഴ എന്നിവർ നേതൃത്വം നൽകി. മുബാറക്ക് തൃക്കരിപ്പൂർ മത്സരങ്ങൾ നിയന്ത്രിച്ചു.

Tags:    
News Summary - ഫിറ്റ്ഫോർ ഷട്ടിൽ ടൂർണമെന്‍റ്​: അംജിദ്​ ചാമ്പ്യൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.