പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി മികച്ചതെന്തും സ്വീകരിക്കുന്നതിൽ റാസൽ ഖൈമ അധികാരികൾ മടികാണിക്കാറില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുള്ള അത്യാധുനിക ഫയർ ട്രക്ക് സംവിധാനം. യാത്രികര്‍ക്ക് തടസമേതുമില്ലാതെ സുരക്ഷിതമായ യാത്രാനുഭവം ഉറപ്പ് വരുത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന റാക് എയര്‍പോര്‍ട്ട് അതോറിറ്റി ഈ മാസാദ്യമാണ് നൂതനമായ ഫയര്‍ ട്രക്ക് സംവിധാനത്തെ സ്വാഗതം ചെയ്തത്.
അടിയന്തര ഘട്ടങ്ങളില്‍ അധിവേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഉൾകൊള്ളുന്നതാണ് പുതിയ സംവിധാനം. തീപ്പിടിത്തമുണ്ടായാൽ ധ്രുതഗതിയിൽ പ്രവർത്തിപ്പിക്കാനും അഗ്നിയെ ശമിപ്പിക്കാനും കഴിയുമെന്നതാണ് പുതുതായി അവതരിപ്പിച്ച ഫയര്‍ ട്രക്കിന്റെ പ്രത്യേകതയെന്ന് അധികൃതര്‍ അവകാശപ്പെടുന്നത്. സുരക്ഷക്കും മികവിനുമുള്ള സൂചകമായ ഫയര്‍ ട്രക്ക് അടിയന്തിര സാഹചര്യങ്ങളെ വേഗത്തിലും കാര്യക്ഷമമായും നേരിടാനുള്ള റാക് എയര്‍പ്പോര്‍ട്ടിന്റെ ശേഷിയെ ശക്തിപ്പെടുത്തുന്നതും യാത്രക്കാരുടെ സുരക്ഷാ ബോധം വര്‍ധിപ്പിക്കുന്നതുമാണ്.
രണ്ട് പാസഞ്ചര്‍ ടെര്‍മിനല്‍ സമുച്ചയങ്ങള്‍, കാര്‍ഗോ സൗകര്യം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, വ്യോമയാന പരിശീലന സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന റാക് എയര്‍പ്പോര്‍ട്ട് 1976ലാണ് സ്ഥാപിതമായത്. ചരിത്രപരമായി പ്രാധാന്യമുള്ള റാക് അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിതമായതിന് ശേഷം പല ഘട്ടങ്ങളിലായി നവീകരണ പ്രവൃത്തികള്‍ നടന്നിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുതു സാങ്കേതികള്‍ ഉപയോഗപ്പെടുത്തുന്നതിലും റാക് വിമാനത്താവളം മുന്നിലാണ്. യാത്രാ-കാര്‍ഗോ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റാക് എയര്‍പോര്‍ട്ടിന്റെ ജൈത്രയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.