Posted On
date_range Updated On
date_range ഷാർജ വ്യവസായ മേഖലയിൽ തീപ്പിടിത്തം
ഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ തീപ്പിടിത്തം. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് വെയർഹൗസിൽ തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. തീപ്പിടിത്തത്തിന്‍റെ പുക ഉയരുന്നത് ദുബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ദൃശ്യമായിരുന്നു. ഇതു വഴി സഞ്ചരിച്ച യാത്രക്കാരാണ് അപകട വിവരം അറിയിച്ചത്. ചൂട് കൂടിയ സാഹചര്യത്തിൽ തീ വളരെ വേഗത്തിൽ പടരുകയാണ്. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷാർജ സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്ത് എത്തുകയും തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.