അജ്‌മാൻ: അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം. അജ്‌മാൻ വൺ ടവറിലെ ടവർ രണ്ടിലാണ് തിങ്കളാഴ്ച്ച രാത്രി 12 ഓടെയാണ് തീപിടിത്തമുണ്ടായത്. ആളപായമുള്ളതായി റിപ്പോർട്ടില്ല.
മലയാളികളടക്കം നൂറുകണക്കിന് പേർ ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. മുപ്പതോളം നിലയുള്ളതാണ് കെട്ടിടം.
നെസ്റ്റോ സൂപ്പർ മാർക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ ഇതിനടിയിൽ പ്രവർത്തിക്കുന്നു. തീപിടിത്തത്തെ തുടർന്ന് സമീപ കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ അധികൃതർ ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.