മകളുടെ ദിയാധനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി പിതാവ്

അജ്മാന്‍: അപകടത്തില്‍ മരണപ്പെട്ട മകളുടെ ദിയാധനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി പിതാവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാര്‍ഥിനി സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകവേ വന്നിറങ്ങിയ ബസ് കയറി വീടിനു മുന്നില്‍ മരണപ്പെട്ടത്. അജ്മാന്‍ ഹമീദിയ ഏരിയയിൽ താമസിക്കുന്ന അജ്മാനിലെ സ്‌കൂളിൽ പഠിക്കുന്ന പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിക്കാണ് ഈ അപകടം സംഭവിച്ചത്. ഉച്ചകഴിഞ്ഞ് സ്കൂള്‍ വിട്ട് കുട്ടിയുടെ വീടിന് സമീപം ബസില്‍ നിന്നും ഇറക്കിയതായിരുന്നു. കുട്ടി ഇറങ്ങിയതിനു ശേഷം മുന്നോട്ടെടുത്ത വാഹനം കുട്ടിയുടെ മേല്‍ ഇടിക്കുകയും തലക്ക് കാര്യമായ പരിക്കേല്‍ക്കുകയുമായിരുന്നു. കുട്ടി വാഹനത്തിനു മുന്നിലുള്ളത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതാണ് സ്വദേശിനിയായ കുട്ടിക്കുണ്ടായ അപകട കാരണം. ഈ കേസില്‍ കുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം ദിയാധനം കോടതി വിധിച്ചിരുന്നു. ഈ സംഖ്യയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ പിതാവ് തീരുമാനിച്ചത്. ഈ കേസില്‍ ഗതാഗത നിയമങ്ങളും സുരക്ഷാ നിയമങ്ങളും പാലിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ അജ്മാനിലെ ഫസ്റ്റ് അപ്പീൽ കോടതി ഏഷ്യക്കാരനായ ഡ്രൈവറെ ആറ് മാസത്തേക്ക് തടവിനും ശിക്ഷിച്ചിരുന്നു.

Tags:    
News Summary - Father with charitable work in memory of daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.