നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളായ സഹോദരങ്ങൾക്ക് നൽകിയ യാത്രയയപ്പിൽ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉപഹാരം കൈമാറുന്നു
ദുബൈ: പതിറ്റാണ്ടുകളുടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ ജീവനക്കാരായ മലപ്പുറം പൂക്കോട്ടൂർ സ്വദേശികളായ സഹോദരങ്ങൾക്ക് യാത്രയയപ്പ് നൽകി.കളത്തിങ്ങൽ മുഹമ്മദിനും കളത്തിങ്ങൽ റഹൂഫിനും ദുബൈ കെ.എം.സി.സി പൂേക്കാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയാണ് യാത്രയയപ്പ് നൽകിയത്.
ദുബൈ അൽ ഗുറൈർ സെൻററിൽ നടന്ന യാത്രയയപ്പിൽ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഇരുവർക്കും ഉപഹാരം സമർപ്പിച്ചു.42 വർഷം മുൻപ് പ്രവാസം തുടങ്ങിയ മുഹമ്മദ് നിലവിൽ ദുബൈ കെ.എം.സി.സി മലപ്പുറം മണ്ഡലം ഉപദേശക സമിതി അംഗം കൂടിയാണ്. റഹൂഫ് 33 വർഷം പ്രവാസം നയിച്ചു.
ചടങ്ങിൽ ദുബൈ കെ.എം.സി.സി മലപ്പുറം മണ്ഡലം പ്രസിഡൻറ് നജ്മുദ്ദീൻ തറയിൽ, ട്രഷറർ സിറ്റി ഹംസ പൂക്കോട്ടൂർ, സെക്രട്ടറി ഷഹാബ് കളത്തിങ്ങൽ, പുക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി വിളക്കിണി, ജലീൽ മോങ്ങം, ഫയാസ് ഖാൻ കളത്തിങ്ങൽ, അദ്നാൻ കളത്തിങ്ങൽ, ഹാഷിം പള്ളിപ്പടി, ഹസ്സൻകുട്ടി വള്ളുവമ്പ്രം, ആസിഫ് മുണ്ടിതൊടിക എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.