ദുബൈ: മൂന്നരപ്പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ദുബൈ തൃശൂർ ജില്ല വൈസ് പ്രസിഡന്റ് സത്താർ കരൂപ്പടന്നക്ക് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി.
സത്താർ മാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, വൈസ് പ്രസിഡന്റ് കബീർ ഒരുമനയൂർ, ഷാർജ കെ.എം.സി.സി സെക്രട്ടറി കെ.എസ്. ഷാനവാസ്, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹമീദ് വടക്കേകാട്, കൊടുങ്ങല്ലൂർ മണ്ഡലം ഭാരവാഹികളായ അസ്കർ പുത്തൻചിറ, സലാം മാമ്പ്ര, അഭിലാഷ് കാദർ, ഷഫീഖ് മാമ്പ്ര, അഷ്റഫ് മാള, ഹസീബ് മുസ്തഫ, ഹംസ കോണത്ത്കുന്ന്, ഇബ്രാഹിം കടലായി, ഉബൈദ് മാമ്പ്ര, അക്ബർ പുത്തൻചിറ, അൻസാർ, ഷാർജ കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻചിറ തുടങ്ങിയവർ യാത്ര മംഗളങ്ങൾ നേർന്നു.സത്താർ കരൂപ്പടന്ന മറുപടി പ്രസംഗം നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.