ദുബൈ: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മ നാട്ടിലേക്ക് മടങ്ങുന്ന അസീസ് തലക്കശേരിക്ക് ഹിമോസോ ഫ്രണ്ട്സ് യു.എ.ഇ കമ്മിറ്റി യാത്രയയപ്പ് നൽകി. നാട്ടിലും മറുനാട്ടിലുമായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ജന്മനാട്ടിലെ പ്രവാസി കൂട്ടായ്മയായ ഹിമോസോ ഫ്രണ്ട്സ് യു.എ.ഇയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ആചാരത്ത് അലി, കെ.സി. ബുഹാരി, സി.പി. ബക്കർ, എം.കെ. നാസർ, ബഷീർ അജ്മാൻ, സി.പി. അലി അക്ബർ, ഷരീഫ് ഫുജറ, ടി.കെ. അമീർ, അസീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.