യു.എ.ഇയിൽനിന്ന് സ്ഥലം മാറിപ്പോകുന്ന ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കാമറമാൻ ആർ.പി. കൃഷ്ണപ്രസാദിന് ഉപഹാരം നൽകുന്നു
ദുബൈ: പ്രവാസത്തിന് താൽക്കാലിക വിരാമമിട്ട് യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കാമറമാൻ ആർ.പി. കൃഷ്‌ണപ്രസാദിന് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെയും കേരള യൂനിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) ദുബൈ ഘടകത്തിന്‍റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ദുബൈ നോട്ട്ബുക് റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ കെ.യു.ഡബ്ല്യു.ജെ പ്രസിഡന്‍റ് മിന്‍റു പി. ജേക്കബ് അധ്യക്ഷത വഹിച്ചു. എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ഷിനോജ് ഷംസുദ്ധീൻ, പ്രമേദ് ബി. കുട്ടി, സഹൽ സി. മുഹമ്മദ്, അഞ്ജു ശശിധരൻ, ശ്രീരാജ് കൈമൾ, സുരേഷ് വെള്ളിമറ്റം, ടി.കെ. മനാഫ്, ഹനീഫ, ഷിൻസ് സെബാസ്റ്റ്യൻ, അരുൺ പാറാട്ട്, അനൂപ് കീച്ചേരി, രഞ്ജിത്, ശരത്, ധനേഷ്, സാദിഖ് കാവിൽ, കെ.എം. അബ്ബാസ്, ടി. ജമാലുദ്ദിൻ, യാസിർ അറഫാത്, ഭാസ്കർ രാജ് എന്നിവർ സംസാരിച്ചു.
കൃഷ്‌ണപ്രസാദ് മറുപടി പ്രസംഗം നടത്തി. ഐ.എം.എഫ്, കെ.യു.ഡബ്ല്യു.ജെ, കാമറ പേഴ്സൺസ് കൂട്ടായ്മ എന്നിവയുടെ ഉപഹാരങ്ങൾ കൃഷ്ണപ്രസാദിന് സമ്മാനിച്ചു. വനിത വിനോദ് സ്വാഗതവും റോയ് റാഫേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.