നൊസ്റ്റാള്‍ജിയ അബൂദബി സംഘടിപ്പിച്ച കുടുംബസംഗമം
അബൂദബി: കലാ സാംസ്കാരിക സംഘടനയായ നൊസ്റ്റാള്‍ജിയ അബൂദബി കുടുംബസംഗമവും സ്പോര്‍ട്സ് മീറ്റും സംഘടിപ്പിച്ചു. യാസ് ഐലൻഡ് നോര്‍ത്ത് പാര്‍ക്കില്‍ നടത്തിയ പരിപാടിയില്‍ 150 ഓളം പേര് പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടന്നു.
മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, സമാജം കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് യേശു ശീലന്‍, വൈസ് ചെയര്മാന് അന്‍സാര്‍ കായംകുളം, നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസര്‍ അലാംകോട്, ജനറല്‍ സെക്രട്ടറി ശ്രീഹരി, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, ചീഫ് കോഓഡിനേറ്റര്‍ മനോജ്, വനിത കണ്‍വീനര്‍ ഷീന, വൈസ് പ്രസിഡന്റ് അനീഷ് മോന്, സ്പോര്‍ട്സ് സെക്രട്ടറി സാജന്, ആര്‍ട്സ് സെക്രട്ടറി അജയ്, ലിറ്റററി സെക്രട്ടറി വിഷ്ണു, അസി. ആര്‍ട്സ് സെക്രട്ടറി ജയ സാജന്, ട്രഷറർ അന്‍സാദ്, അസി. ട്രഷറർ സന്തോഷ് എന്നിവര്‍ സംസാരിച്ചു. സജിത്ത്, സജീം, സുബൈര്‍, സലിം ഇല്യാസ്, ബിനു, നിജാസ്, ഷാജി, ശ്രീജിത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. രാവിലെ 11ന് തുടങ്ങിയ പരിപാടികള്‍ വടംവലി മത്സരത്തോടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.