ഓർമ ദേരാ മേഖല കുടുംബസംഗമത്തിൽനിന്ന്
ദുബൈ: ഓർമ ദേരാ മേഖല കുടുംബസംഗമം ജനുവരി 26ന് ദുബൈ വിമൻസ് അസോസിയേഷൻ ഹാൾ ബറഹയിൽ നടന്നു. മേഖലയിലെ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക പരിപാടികൾ സംഗമത്തിൽ അരങ്ങേറി.
പട്ടുറുമാൽ മത്സരാർഥി ശിഹാബ് പാലപ്പെട്ടിയുടെ സംഗീതസന്ധ്യ കുടുംബസംഗമത്തിന് മാറ്റുകൂട്ടി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ദേരാ മേഖല സെക്രട്ടറി ബുഹാരി സ്വാഗതവും പ്രസിഡന്റ് അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സ്വാഗതസംഘം ചെയർമാൻ സജീവൻ, വനിത കൺവീനർ കാവ്യ, ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖല ട്രഷറർ മധു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.