Posted On
date_range Updated On
date_range യു.എ.ഇയിലേക്ക് യാത്രാവിലക്കെന്ന് വ്യാജ പ്രചാരണം
ദുബൈ: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കെന്ന് വ്യാജപ്രചാരണം. മീഡിയവൺ ചാനലിന്റെ പേരിലാണ് വ്യാജ പോസ്റ്റർ അടിച്ചിറക്കിയത്. ശനിയാഴ്ച മുതൽ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക് എന്ന പോസ്റ്ററാണ് പടർന്നത്.
ഇത് വ്യാപകമായി പ്രചരിച്ചതോടെ പ്രവാസികൾ ആശങ്കയിലായി. ദിവസവും പതിനായിരക്കണക്കിനാളുകളാണ് കേരളത്തിൽനിന്ന് യു.എ.ഇയിൽ എത്തുന്നത്. ജനുവരി 15 എന്ന ഡേറ്റ് വെച്ചായിരുന്നു പോസ്റ്റർ ഇറക്കിയത്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയവൺ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.