ദുബൈ വിമാനത്താവളം അടച്ചെന്ന്​ വ്യാജപ്രചാരണം

ദുബൈ: ദുബൈ വിമാനത്താവളം അടച്ചുവെന്നും പ്രവേശനവിലക്കുണ്ടെന്നും വ്യാജപ്രചാരണം. ഞായറാഴ്​ചയാണ്​ വാട്​സാപ്പ്​ ഗ്രൂപ്പുകളിലും ഫേസ്​ബുക്കിലും വ്യാജ സന്ദേശങ്ങൾ പരന്നത്​. മാർച്ചിൽ വിമാനത്താവളങ്ങൾ അടച്ച സമയത്ത്​ ചാനലുകളിൽ വന്ന വാർത്തകളുടെ സ്​ക്രീൻഷോട്ടാണ്​ വ്യാപകമായി പ്രചരിച്ചത്​.

ഇതോടെ ദുബൈയിലേക്ക്​ വരാനിരിക്കുന്നവരും അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക്​ പോകേണ്ടവരും ആശങ്കയിലായി. സൗദിയിലേക്കും കുവൈത്തിലേക്കും പോകാനായി യു.എ.ഇയിലെത്തി കുടുങ്ങിയവരിലേക്കും മെജേസ്​ എത്തി. എന്നാൽ, സർക്കാർ വൃത്തങ്ങളൊന്നും ഇത്തരമൊരു വാർത്തപുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Fake propaganda that Dubai airport was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.