ബുർജുമാൻ മെട്രോ സ്റ്റേഷനിൽ ജോലിചെയ്യാൻ ഒരുക്കിയ സൗകര്യം
ബുർജുമാൻ മെട്രോ സ്റ്റേഷനിൽ ജോലിചെയ്യാൻ സൗകര്യമൊരുങ്ങുന്നു
ദുബൈ: യാത്രക്കാർക്ക് നവീനമായ സൗകര്യങ്ങൾ ആവിഷ്കരിച്ച് ശ്രദ്ധ നേടുന്ന ദുബൈ മെട്രോയിൽനിന്ന് വീണ്ടുമൊരു പദ്ധതി. തിരക്കേറിയതും ചുവപ്പ്, പച്ച ലൈനുകൾ ചേരുന്നതുമായ മെട്രോ സ്റ്റേഷനായ ബുർജുമാനിലാണ് ഇരുന്ന് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
‘വർക്’ എന്ന കോ-വർക് ഇടങ്ങളൊരുക്കുന്ന സംരംഭവുമായി സഹകരിച്ചാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സംവിധാനം ഒരുക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി പിന്നീട് സ്ഥിരം സംവിധാനമാകും. മെട്രോ സ്റ്റേഷനുകളിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും ചെലവ് കുറഞ്ഞതുമായ ജോലിസ്ഥലമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബൈ അർബൺ പ്ലാൻ 2040ന്റെ ലക്ഷ്യമായ ജീവിക്കാൻ ഏറ്റവും മികച്ച നഗരമാക്കി ദുബൈയെ മാറ്റുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇത് ആസൂത്രണം ചെയ്തത്. ആർ.ടി.എയുടെ ഒരു കാഴ്ചപ്പാട് യാഥാർഥ്യമായി വന്നതിൽ സന്തോഷമുണ്ടെന്നും മെട്രോ നെറ്റ്വർക്കിലെ മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും ആർ.ടി.എ കമേഴ്സ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.