ഓണാഘോഷത്തിനായി ഒത്തുകൂടിയ ഫേസ് വളാഞ്ചേരി അംഗങ്ങൾ
ദുബൈ: വളാഞ്ചേരി നിവാസികളുടെ യു.എ.ഇ പ്രവാസി കൂട്ടായ്മയായ ഫേസ് വളാഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ കറാമയിലെ സ്പോർട്സ് ബേ ഹാളിൽ ‘ഫേസ് ഓണം 2025’ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു. സെപ്റ്റംബർ ഏഴ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ഓണസദ്യയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്.
തിരുവാതിരക്കളി, മിമിക്രി ആർട്ടിസ്റ്റുകളായ അൻഷാദ് അബൂദബി, ഷാഫി മംഗലം എന്നിവർ അവതരിപ്പിച്ച മിമിക്സ് പരേഡ്, ശാഹുൽ അബൂദബി, അസ്ലം പൂക്കാട്ടിരി എന്നിവരുടെ ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. അദീബ് കോപിലകത്ത്, ഹബീബ് പാലാറ, ജാഫർ പാലാറ, മുഹമ്മദ് റിനീഷ്, നൗഷാദ് ഖാലിദ്, ഷക്കീർ, പ്രസാദ്, സൂരജ്, നാസിർ ടി.പി, ബഷീർ, റിയാസ് കെ.ടി, അഷ്റഫ് നടക്കാവിൽ, റഷീദ് പി.പി, ഫഖ്റുദ്ദിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.