എക്സ്പോ: മുഴുവൻ ഔദ്യോഗിക പ്രതിനിധികൾക്കും വാക്സിൻ

ദുബൈ: കോവിഡ്​ കാലത്തും ദുബൈ എക്​സ​്​പോയെ സുരക്ഷിതമായി വരവേൽക്കാൻ യു.എ.ഇ ഒരുങ്ങുന്നു. പ്രദർശനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഔദ്യോഗിക പങ്കാളികൾക്കും ജീവനക്കാർക്കും സൗജന്യ കോവിഡ് വാക്സിൻ നൽകാനാണ്​ തീരുമാനം. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരം വാക്സിൻ യജ്ഞത്തി​െൻറ ഭാഗമാകാൻ എക്സ്പോ സ്​റ്റിയറിങ് കമ്മിറ്റി ആഹ്വാനം ചെയ്തു.

200ലധികം ഔദ്യോഗിക പങ്കാളികൾ ഇതി​െൻറ ഭാഗമായി വാക്സിൻ സ്വീകരിക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്ന 190ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ, 34 രാജ്യങ്ങളുടെ കമീഷണർ ജനറൽമാർ എന്നിവരടങ്ങുന്ന സ്​റ്റിയറിങ് കമ്മിറ്റി മഹാമാരിക്കാലത്ത് എങ്ങനെ സുരക്ഷിതമായി പ്രദർശനം മുന്നോട്ടുകൊണ്ടുപോകാമെന്ന് ചർച്ച നടത്തിയിരുന്നു. സൗജന്യ വാക്സിൻ നൽകി പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനം ആത്മവിശ്വാസം പകരുന്നതാണെന്ന് കമ്മിറ്റി അംഗങ്ങൾ വിലയിരുത്തി. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിച്ച് പ്രദർശന നഗരിയിൽ തെർമൽ കാമറകൾ സ്ഥാപിക്കും. അണുനശീകരണത്തിന് സാനിറ്റൈസേഷൻ സെൻററുകളുണ്ടാകും. മാസ്ക് ധരിച്ച് വേണം പ്രദർശന നഗരിയിൽ സഞ്ചരിക്കാൻ. പ്രദർശനത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷക്ക്​ മുഖ്യപ്രാധാന്യമാണ്​ നൽകുന്നതെന്ന്​ സ്​റ്റിയറിങ്​ കമ്മിറ്റി ഉറപ്പുനൽകി.

Tags:    
News Summary - Expo: Vaccine for all official delegates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.