ദുബൈ: എക്സ്പോ 2020ക്ക് രണ്ടര മാസം മാത്രം അവശേഷിക്കെ വാനോളം പ്രതീക്ഷയിൽ ബിസിനസ് ലോകം. എക്സ്പോ നൽകുന്ന ആത്മവിശ്വസത്തിെൻറ ബലത്തിൽ ഇൗ വർഷത്തിെൻറ മൂന്നാം പാദത്തിൽ ദുബൈയിലെ ബിസിനസ് മേഖല കരുത്താർജിക്കുമെന്ന് സർവേ. ദുബൈ ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ സർവേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേയിൽ പെങ്കടുത്ത മൂന്നിൽ രണ്ട് സംരംഭകരും ആത്വിശ്വാസം പ്രകടിപ്പിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ദുബൈയിലെ വ്യാപാരികൾ ഇത്രയേറെ ആത്വിശ്വാസം പ്രകടപ്പിക്കുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.
രണ്ടാം പാദത്തിൽ സർവേ നടത്തിയപ്പോൾ 48 ശതമാനം മാത്രമാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാൽ, എക്സ്പോയോട് അടുക്കുന്ന മൂന്നാം പാദത്തിൽ 66 ശതമാനം പേരും ആത്മവിശ്വാസത്തിലാണ്. 2014ന് ശേഷം ആദ്യമായാണ് ബിസിനസുകാർ ഇത്രയേറെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ദുബൈയിലെ സാമ്പത്തീക മേഖലയുടെ വീണ്ടെടുപ്പിന് എക്സ്പോ തുണയാകുമെന്നും നിക്ഷേപകരുടെയും വിദേശ കമ്പനികളുടെയും ഉണർവിന് ഇടയാക്കുമെന്നും ദുബൈ ചേംബർ പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവുമായ ഹമദ് ബുവാമിം പറഞ്ഞു.
രാജ്യ വ്യാപകമായി നടക്കുന്ന കോവിഡ് പരിശോധനയും വാക്സിനേഷനുമെല്ലാം ആത്മവിശ്വാസം പകരുന്നതിൽ പ്രധാന ഘടകമാണ്. കഴിഞ്ഞ സർവേകളിൽ ആശങ്കയായി ചൂണ്ടിക്കാണിച്ച പല വിഷയങ്ങളിലും പുതിയ സർവേയുടെ സമയമായപ്പോൾ മാറ്റം വന്നിട്ടുണ്ട്. എന്നാൽ, വൈകുന്ന പേമൻറുകൾ, കടം ശേഖരണം, വിലക്കിഴിവിെൻറ മത്സരങ്ങൾ, അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില എന്നിവ സാമ്പത്തീക സാഹചര്യങ്ങളെ ബാധിച്ചേക്കാമെന്നും സർവേയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.