ദുബൈ: ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും കുട്ടികൾക്ക് ഇൗ വേനലവധിക്ക് ചൂടും പൊടിക്കാറ്റും പേടിച്ച് കളിമുടക്കേണ്ടി വരില്ല. സാംസ്കാരിക പരിപാടികൾക്ക് പേരുകേട്ട നമ്മുടെ പ്രിയപ്പെട്ട എക്സ്പോ െസൻറർ ഇനി കായിക പരിപാടികൾക്കും ഉഗ്രൻ വേദിയായി മാറുകയാണ്. ഏറ്റവും ഉചിതമായ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ള സ്പോർട്സ് സിറ്റിയായി വരുന്ന രണ്ടു മാസക്കാലം എക്സ്പോ െസൻറർ പ്രവർത്തിക്കും.
ജൂലൈ അഞ്ചു മുതൽ സെപ്റ്റംബർ എട്ടുവരെ കുട്ടികൾക്ക് താൽപര്യമുള്ള ഏതൊരു കായിക വിനോദം നടത്താനും ഇതിനുള്ളിൽ സൗകര്യമുണ്ടാവും. എക്സ്പോ െസൻററും ഇൗദ് സ്പോർട്സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാർക്കറ്റിങ്^ബിസിനസ് ഡവലപ്മെൻറ് മാനേജർ സുൽതാൻ മുഹമ്മദ് ഷത്താഫ് പറഞ്ഞു. കളിയിടങ്ങൾ, ട്രാക്കുകൾ, പിച്ചുകൾ, ഫിറ്റ്നസ് സെൻറർ എന്നിവയും വിദഗ്ധ കോച്ചുമാരുടെയും പരിശീലകരുടെയും മേൽനോട്ടവും ലഭ്യമാക്കും.
ആറായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന കളിയിട സൗകര്യം കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ഫലപ്രദമായി വിനിയോഗിക്കാനാകുമെന്ന് ഇൗദ് സ്പോർട്സ് സി.ഇ.ഒ മാജിദ് ബഷീർ വ്യക്തമാക്കി. പൊണ്ണത്തടിയും പ്രമേഹവും ഉൾപ്പെടെ ജീവിതശൈലി രോഗങ്ങൾക്ക് എതിരായ ചുവടുവെപ്പ് കൂടിയാകുമിത്. ക്ലബുകൾ, ഗ്രൂപ്പുകൾ, അസോസിയേഷനുകൾ, കോർപ്പറേറ്റുകൾ എന്നിവക്കും ഇവിടെ സൗകര്യം ലഭിക്കും. വെളളിയാഴ്ച ഒഴികെ രാവിലെ 11 മുതൽ രാത്രി 11വരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.