യു.എസ്​ നഗരമായ മിയാമിയിലേക്ക്​ പറക്കുന്ന എമിറേറ്റ്​സി​െൻറ ആദ്യ വിമാനത്തിലെ പൈലറ്റുമാർ 

എക്​സ്​പോ 2020 : യു.എസിൽനിന്ന്​ എല്ലാ മാസവും 30,000 സന്ദർശകർ

ദുബൈ: ഒക്​ടോബറിൽ ആരംഭിക്കുന്ന എക്​സ്​പോ 2020യിലേക്ക്​ യു.എസിൽനിന്ന്​ എല്ലാ മാസവും 30,000 സന്ദർശകരെത്തുമെന്ന്​ പ്രതീക്ഷ. ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്​സ്​ എയർലൈൻ വൃത്തങ്ങളാണ്​ ഇക്കാര്യം അറിയിച്ചത്​.

എക്​സ്​പോയിൽ യു.എസ്​ സുപ്രധാന പങ്കുവഹിക്കുമെന്നാണ്​ കരുതുന്നത്​. നിലവിലെ സാഹചര്യമനുസരിച്ച്​ മു​േന്നാട്ടുപോവു​േമ്പാൾ വരും മാസങ്ങളിൽ 20,000 മുതൽ 30,000 വരെ സഞ്ചാരികൾ ഓരോമാസവും ദുബൈയിലെത്തും. യു.എസിൽ നിന്ന്​ യാത്രക്കാരെ എത്തിക്കാനുള്ള കമ്പനിയുടെ ശേഷി വർധിപ്പിക്കാൻ ശ്രമം തുടരുകയാണ്​ -എമി​േററ്റ്​സ്​ ചീഫ്​ കൊമേഴ്​സ്യൽ ഓഫിസർ അദ്​നാൻ കാസിം പറഞ്ഞു.

യു.എസിൽ നിന്ന്​ കോവിഡിന്​​ മുമ്പുള്ള സഞ്ചാരികളുടെ വരവി​െൻറ അമ്പത്​ ശതമാനമാണ്​ ഇപ്പോൾ യു.എ.ഇയിലേക്ക്​ ഉള്ളതെന്നും അദ്ദേഹം വ്യക്​തമാക്കി. മഹാമാരിക്ക്​ മുമ്പ്​ അമേരിക്കയിൽ നിന്ന്​ ഓരോ മാസവും 55,000 വിനോദസഞ്ചാരികളാണ്​ യു.എ.ഇയിലേക്ക്​ എത്താറുള്ളത്​. ഇത്​ കുത്തനെ ഇടിഞ്ഞ സാഹചര്യം പതിയെ മെച്ചപ്പെടുന്നുണ്ടെന്നാണ്​ കമ്പനി അറിയിച്ചത്​. എക്​സ്​പോ ആരംഭിക്കുന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കുത്തനെ ഉയരുമെന്ന്​ വിമാനക്കമ്പനികൾ പ്രതീക്ഷിക്കുന്നത്​.

യു.എസിലെ മിയാമിയിലേക്ക്​ ആദ്യ എമിറേറ്റ്​സ്​ വിമാന സർവിസ്​ വ്യാഴാഴ്​ച ആരംഭിച്ചു​. ഇതോടെ എമിറേറ്റ്​സ്​ സർവിസ്​ നടത്തുന്ന അമേരിക്കയിലെ നഗരങ്ങൾ 12ആയി. എല്ലാ ആഴ്​ചയിലും 70 സർവിസുകളാണ്​ യു.എസിലേക്ക്​ ആകെയുള്ളത്​. വിവിധ രാജ്യങ്ങളിലേക്ക്​ ആളുകളെ എത്തിക്കുന്നതിന്​ എമിറേറ്റ്​സ്​ ആറ്​ അമേരിക്കൻ വിമാനക്കമ്പനികളുമായി പങ്കാളിത്തവുമുണ്ട്​.

Tags:    
News Summary - Expo 2020: 30,000 visitors each month from the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.