ആയത്തുല്ല
ദുബൈ: സന്ദർശന വിസയിൽ എത്തിയ കണ്ണൂർ സ്വദേശി ദുബൈയിൽ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂർ രാമന്തളി വടക്കുമ്പാട് പറമ്പൻ ആയത്തുല്ലയാണ് (44) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ദുബൈ ദേരയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ദുബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ. റഹ്മാന്റെ ഭാര്യ സഹോദരനാണ്. പിതാവ്: പരേതനായ എട്ടിക്കുളം ഹംസ. മാതാവ്: അസ്മ. ഭാര്യ: സുഫൈറ. മക്കൾ: അഫ്നാൻ, ഹന. സഹോദരങ്ങൾ: ആരിഫ, അസ്‍ഫറ, മുഹമ്മദ് ഹഷിം.
മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ. റഹ്മാൻ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ഡിസീസ് കെയർ യൂനിറ്റ് കൺവീനർ ഷുഹൈൽ കോപ്പ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.