അബ്ദുല്‍ ഖാദിര്‍ ഹാജി
ദുബൈ: കേരള മുസ്‍ലിം ജമാഅത്ത് എടച്ചാക്കൈ യൂനിറ്റ് പ്രസിഡൻറും ദുബൈയിലെ ജാമിഅ സഅദിയ്യയുടെ ദീര്‍ഘകാല ഓര്‍ഗനൈസറുമായിരുന്ന എരോല്‍ അബ്ദുല്‍ ഖാദിര്‍ ഹാജി (72) ദുബൈയിൽ നിര്യാതനായി. പ്രവാസജീവിതം മതിയാക്കി വര്‍ഷങ്ങളായി എടച്ചാക്കൈയിൽ താമസിച്ചുവരുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സന്ദർശന വിസയിൽ ദുബൈയില്‍ പോയത്. നെഞ്ചുവേദനയെ തുടർന്ന് താമസ സ്ഥലത്തായിരുന്നു മരണം.
ഭാര്യമാര്‍: ആയിഷ (ബേക്കല്‍), ടി.കെ.സി. സൈനബ (അഴീക്കല്‍). മക്കള്‍: ഖൈറുന്നിസ, സ്വാലിഹ്, ഷഫീഖ് (ദുബൈ), ഷാഹിദ, നുസ്‌റത്ത്. മരുമക്കള്‍: അന്‍സാദ് അലി, സഫീര്‍, അഷ്‌റഫ്, ഫായിസ, രഹന. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് സഅദി, അബ്ദുല്‍ ഹമീദ് സഅദി, അബ്ദുല്‍ നാസര്‍, സുബൈര്‍, ആയിഷ, നഫീസ, പരേതയായ ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.